മുസിരിസ് ഫ്ളവര്‍ ഷോ വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു

Web Desk
2 Min Read

പറവൂര്‍: കുട്ടികളുടെ സ്്കൂള്‍ വെക്കേഷനും ഈസ്റ്ററും വിഷുവും ഉള്‍പ്പെടെയുള്ള ആഘോഷങ്ങളിലും കുടുംബ സമേതം ആസ്വദിക്കാന്‍ സഹായിക്കുന്നതാണ് മുസിരിസ് ഫ്‌ളവര്‍ ഷോയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. നോര്‍ത്ത് പറവൂര്‍ ചേതമംഗലം ജംഗ്ഷനില്‍ ഷഫാസ് തിയേറ്ററിന് സമീപം ഏപ്രില്‍ 16 വരെ നടക്കുന്ന മുസിരിസ് ഫ്ളവര്‍ ഷോ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ വി എ പ്രഭാവതി അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ എ ജെ രാജു, സജി നമ്പ്യത്ത്, ബീന ശശിധരന്‍, അനു വട്ടത്തറ, ഡി രാജ്കുമാര്‍, ഗീതാ ബാബു, ഇ ജി ശശി, ജഹാംഗീര്‍ തോപ്പില്‍, രമേഷ് ഡി കുറുപ്പ്, ഡെന്നി തോമസ്, ജെസ്സി രാജു, എല്‍ മണി, എം മഹേഷ്, ബിനു പി ജി, രാജു എന്നിവര്‍ പ്രസംഗിച്ചു.

ദിവസേന രാവിലെ 11 മണി മുതല്‍ രാത്രി ഒന്‍പത് മണി വരെയാണ് പ്രദര്‍ശനം.
വിദേശരാജ്യങ്ങളില്‍ നിന്നുള്ള പുഷ്പങ്ങള്‍ ഉള്‍പ്പെടെ വിവിധയിനം ചെടികളും മരുഭൂമിയില്‍ വളരുന്ന കള്ളിമുള്‍ ചെടികളും (കാറ്റക്‌സ്) പ്രദര്‍ശനത്തിലുണ്ട്.

- Advertisement -
Ad image

കേരളത്തില്‍ അന്യമായിക്കൊണ്ടിരിക്കുന്ന പുരാവസ്തുക്കളുടെ പ്രദര്‍ശനവും റോട്ടോബോട്ടിക് എക്‌സിബിഷനും ഫ്‌ളവര്‍ഷോയിലെ ശ്രദ്ധേയ കാഴ്ചകളാണ്. പുരാതന കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനം, വിവിധയിനം പുഷ്പങ്ങള്‍, കള്ളിമുള്‍ ചെടികള്‍, ഇന്‍ഡോര്‍ പ്ലാന്റുകള്‍, ഫ്‌ളോറല്‍ സ്റ്റാളുകള്‍, ഗൃഹോപകരണ മേള, ഭക്ഷ്യ മേള, റോബോട്ടിക് ഷോ, പെറ്റ് ഷോ, കണ്‍സ്യൂമര്‍ ഷോ, മോട്ടോര്‍ ഷോ, കിഡ്‌സ് സോണ്‍, ഡോഗ് ഷോ, നയാഗ്ര വെള്ളച്ചാട്ടം എന്നിവയും ഫ്ളവര്‍ ഷോയുടെ ഭാഗമായി ഒരുക്കിയത് കുട്ടികളേയും മുതിര്‍ന്നവരേയും ഒരുപോലെ ആകര്‍ഷിക്കും. കത്തി മുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ വരെ ലഭിക്കുന്ന ഗൃഹോപകരണ മേളയില്‍ വന്‍ ഓഫറുകളുമുണ്ടാകും.
രുചിഭേദങ്ങളൊരുക്കുന്ന ഭക്ഷ്യ മേളയില്‍ വ്യത്യസ്ത രുചിയില്‍ ഭക്ഷണം ലഭിക്കും. ഫാമിലി ഗെയിം ഷോ എന്നിവയും പ്രദര്‍ശനത്തിന്റെ ഭാഗമായുണ്ട്.

കാടിന്റെ വശ്യചാരുതയൊരുക്കി സംഘടിപ്പിച്ച ആനിമട്രോണിക്സ് ആണ് ഫ്ളവര്‍ ഷോയുടെ മറ്റൊരാകര്‍ഷണം. പാലക്കാട് നിന്നുള്ള കര്‍ഷക കൂട്ടായ്മയുടെ പച്ചക്കറി ചെടികളുടെ പ്രദര്‍ശനവും വിത്തുകളുടെ വിപണനവും ഒരുക്കുന്ന അഗ്രി എക്സ്പോ വേറിട്ട കാഴ്ചയാണ്. വിവിധയിനം അലങ്കാര മത്സ്യങ്ങളുടെ പ്രദര്‍ശനം, ഓട്ടോമോട്ടീവ് ഷോ, മ്യൂസിക്കല്‍ വാട്ടര്‍ ഫൗണ്ടന്‍, സെല്‍ഫി പോയിന്റ് എന്നിവയും ഇവിടെയുണ്ട്. എല്ലാ ദിവസവും കലാസന്ധ്യകളുമുണ്ടാകും. ടിക്കറ്റ് നിരക്ക് 12 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് 30 രൂപയും മുതിര്‍ന്നവര്‍ക്ക് 50 രൂപയുമാണ്.

മെട്രോ ട്രേഡ് ഫെയര്‍ ഫൗണ്ടേഷനും പന്തല്‍ ട്രേഡ് ഫെയര്‍ അസോസിയേറ്റ്സും സംയുക്തമായാണ് ഫ്ളവര്‍ ഷോ സംഘടിപ്പിക്കുന്നത്. ചെടികള്‍ വാങ്ങാനുള്ള നഴ്സറി, അലങ്കാര ചെടികള്‍, കാര്‍ഷിക ഉത്പന്നങ്ങള്‍, പച്ചക്കറി തൈകള്‍ എന്നിവ ഫ്ളവര്‍ ഷോയോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!