സിനിമാ- ഡോക്യുമെന്ററി സംവിധായകന്‍ സിബി യോഗ്യാവീട് അന്തരിച്ചു

Web Desk
1 Min Read

ആലപ്പുഴ: രണ്ട് അന്തര്‍ദേശീയ പുരസ്‌ക്കാരങ്ങള്‍ ഉള്‍പ്പെടെ ഇരുപത്തിയഞ്ചോളം ബഹുമതികള്‍ സ്വന്തമാക്കിയ ചലച്ചിത്ര- ഡോക്യുമെന്ററി സംവിധായകന്‍ മുഹമ്മ സ്വദേശി സിബി യോഗ്യാവീട് (61) അന്തരിച്ചു. ശാലോം ടി വി ചീഫ് പ്രോഗ്രാം പ്രൊഡ്യൂസറായിരുന്നു.

city exchange

നവോദയ അപ്പച്ചന്റെ ശിഷ്യനായാണ് തുടങ്ങിയത്. തീക്കടല്‍, പാലാട്ടു കുഞ്ഞിക്കണ്ണന്‍, മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, പടയോട്ടം, മൈഡിയര്‍ കുട്ടിച്ചാത്തന്‍, സംഘം, മഹായാനം തുടങ്ങിയ സിനിമകളുടെ സഹസംവിധായകനായിരുന്നു.

പൊലീസ് ഡയറി, ഈണം മറന്ന കാറ്റ് എന്നീ സിനിമകള്‍ക്ക് തിരക്കഥയെഴുതിയിട്ടുണ്ട്. തുടര്‍ന്ന് ടെലിവിഷന്‍ രംഗത്തേക്കെത്തിയ അദ്ദേഹം സംവിധാനം ചെയ്ത ഒരു പ്രണയകഥ എന്ന ടെലിഫിലിമിലെ അഭിനയത്തിന്റെ അദ്ദേഹത്തിന്റെ മകന്‍ ചാണ്ടി നാനാര്‍ ബാലനടനുള്ള സംസ്ഥാന പുരസ്‌ക്കാരം നേടി.

- Advertisement -
Ad image

ശാലോം ടി വി സീനിയര്‍ പ്രൊഡ്യൂസറായ ശേഷം ചെയ്ത അനാമിക ഡോക്യുമെന്ററിക്ക് ഫിലിം ക്രിട്ടിക്‌സ് പുരസ്‌ക്കാരം ലഭിച്ചിരുന്നു. മദര്‍ സേവ് മീ ഡോക്യുമെന്ററിക്ക് ഗലീലിയന്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ്, ഇന്ത്യയുടെ ഡാമിയന്‍ ഡോക്യുമെന്ററിക്ക് ഇന്റര്‍നാഷണല്‍ പുരസ്‌ക്കാരവും ലഭിച്ചു.

പാട്ടുകള്‍ ഉള്‍പ്പെടുത്തിയ ആദ്യ സീരിയല്‍ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ, ഇന്‍ഡോര്‍ റാണി, തപസ്വിനി വിശുദ്ധ ഏവു പ്രാസ്യ തുടങ്ങിയവ സിബി സംവിധാനം നിര്‍വഹിച്ചവയാണ്.
ഭാര്യ: റാണി. മക്കള്‍: ചാണ്ടി നാനാര്‍ (ശാലോം ടി വി ക്രിയേറ്റീവ് പ്രൊഡ്യൂസര്‍), അന്ന. മരുമകള്‍: ജിന്‍സ (യു കെ). പിതാവ്: പരേതനായ ചാണ്ടി. മാതാവ്: ആനിയമ്മ.
സംസ്‌ക്കാരം വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് മുഹമ്മ സെന്റ് ജോര്‍ജ്ജ് ദേവാലയ സെമിത്തേരിയില്‍.

Share This Article
Leave a Comment
error: Content is protected !!