വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും സ്‌കൂള്‍ ജീവനക്കാര്‍ക്കും മുന്‍കൂട്ടി ബുക്ക് ചെയ്യാതെ ബൂസ്റ്റര്‍ ഡോസെടുക്കാം

Web Desk
0 Min Read

ദോഹ: മുന്‍കൂട്ടി അപോയ്ന്‍മെന്റ് എടുക്കാതെ എല്ലാ ഹെല്‍ത്ത് സെന്ററുകളിലും യോഗ്യരായ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും സ്‌കൂള്‍ ജീവനക്കാര്‍ക്കും കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് ലഭ്യമാകുമെന്ന് വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. എല്ലാ പൊതു- സ്വകാര്യ വിദ്യാലയങ്ങളിലുള്ളവര്‍ക്കും ഇത് ബാധകമാണെന്ന് മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

city exchange

സ്‌കൂളുകളിലെ പന്ത്രണ്ട് വയസ്സിന് മുകളില്‍ പ്രായമുള്ള യോഗ്യരായവര്‍ക്ക് മുഴുവന്‍ ബൂസ്റ്റര്‍ ഡോസ് ഏത് ആരോഗ്യ കേന്ദ്രത്തിലെത്തിയും മുന്‍കൂട്ടി ബുക്ക് ചെയ്യാതെ സ്വീകരിക്കാവുന്നതാണ്. വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതമായി പഠനം നടത്താന്‍ പ്രധാനപ്പെട്ട കാര്യമാണിതെന്നും പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷനുമായി ചേര്‍ന്ന് കൊറോണ വൈറസ് പടരാതിരിക്കാനുള്ള നടപടിയാണിതെന്നും സര്‍ക്കുലറില്‍ പറയുന്നു.

Share This Article
Leave a Comment
error: Content is protected !!