

ആലുവ: യാത്രാ ക്ലേശം അനുഭവിക്കുന്ന റൂട്ടുകളില്‍ കെ എസ് ആര്‍ ടി സി ബസ് സര്‍വീസ് അനുവദിക്കണമെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന് കത്ത് നല്കി.
ആലുവയില്‍ നിന്നും കുന്നത്തേരി കളമശ്ശേരി മെഡിക്കല്‍ കോളേജ് വഴി തേവയ്ക്കലേക്കും ആലുവയില്‍ നിന്നും കപ്രശ്ശേരി വഴി നെടുവന്നൂരിലേക്കും നിലവില്‍ ബസ് സര്‍വീസുകളില്ല. ഇത് പ്രദേശവാസികളെ ദുരിതത്തിലാക്കുന്നുണ്ട്. ഇതിനു പരിഹാരമായി ഈ രണ്ടു റൂട്ടികളിലേക്കും കെ എസ് ആര്‍ ടി സി യുടെ ബസ് സര്‍വ്വീസ് ആരംഭിക്കണമെന്നാണ് എം എല്‍ എ ആവശ്യപ്പെട്ടത്.

ഞായറാഴ്ചകളിലും മറ്റൊഴിവു ദിവസങ്ങളിലും ആലുവയില്‍ നിന്നും ദേശം, ചൊവ്വര വഴി കാലടിയിലേക്കുള്ള പ്രൈവറ്റ് ബസ്സുകള്‍ സര്‍വ്വീസ് നടത്താത്തതുമൂലം പ്രദേശവാസികള്‍ വളരെയധികം യാത്രാ ക്ലേശം അനുഭവിക്കുകയാണെന്നും എം എല്‍ എ ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ ഞായറാഴ്ചകളിലും മറ്റൊഴിവു ദിവസങ്ങളിലും ഈ റൂട്ടില്‍ സ്വകാര്യ ബസ്സുകള്‍ നിര്‍ബന്ധമായും സര്‍വ്വീസ് നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അന്‍വര്‍ സാദത്ത് എം എല്‍ എ ആലുവ ജോയിന്റ് ആര്‍ ടി ഒ ക്ക് കത്ത് നല്‍കി.
