വാസ്തുശില്‍പ്പകലയുടെ ഭാവി കാണാം; സീഡ്സ്‌കേപിന് തുടക്കമായി

Web Desk
1 Min Read

കൊച്ചി: സീഡ് എപിജെ അബ്ദുല്‍ കലാം സ്‌കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ ഡിസൈനിന്റെ വാര്‍ഷികോത്സവമായ സീഡ്ഗൈസ്റ്റിന്റെ ഭാഗമായി സ്‌കൂളിലെ 200-ലേറെ ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ഥികളുടെ വാസ്തുശില്‍പ്പകലാ സൃഷ്ടികള്‍ അണിനിരക്കുന്ന സീഡ്സ്‌കേപ് പ്രദര്‍ശനത്തിന് മട്ടാഞ്ചേരി ജ്യൂ ടൗണ്‍ റോഡിലെ ഇസ്മായില്‍ വെയര്‍ഹൗസില്‍ തുടക്കമായി.

city exchange

കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ബോസ് കൃഷ്ണമാചാരി ഉദ്ഘാടനം ചെയ്തു. കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ മുരളി ചീരോത്ത് ക്യുറേറ്റ് ചെയ്യുന്ന പ്രദര്‍ശനം ഏപ്രില്‍ 12 വരെ നീണ്ടുനില്‍ക്കും.

പ്രദര്‍ശനത്തിനു പുറമെ അഹമ്മദാബാദിലെ തംബ് ഇംപ്രഷന്‍സ് കൊളാബൊറേറ്റീവുമായി ചേര്‍ന്ന മുള വാസ്തുശില്‍പ്പ നിര്‍മാണം, ബാംഗ്ലൂരിലെ ആരവാണി ആര്‍ട് പ്രൊജക്ടുമായി ചേര്‍ന്ന് 750 ചതുരശ്ര അടിയിലുള്ള ആധുനിക ചുവര്‍ചിത്രരചന, ചലച്ചിത്ര നിര്‍മാണത്തില്‍ ശ്രീരാം പ്രദീപ്, ടെക്സ്‌റ്റൈല്‍ ഡിസൈനില്‍ പ്രൊഫ. സൗമ്യ പാണ്ഡെ എന്നിവരുടെ നേതൃത്വത്തിലുള്ള ശില്‍പ്പശാലകളും അരങ്ങേറുന്നുണ്ട്. ഇതിന്റെ ഭാഗമായി അസാധാരണമായ ദൃശ്യഭംഗിയുള്ള വലിയ മുള വാസ്തുശില്‍പ്പവും ചുവര്‍ചിത്രവും തയ്യാറായിക്കഴിഞ്ഞു. ആര്‍ക്കിടെക്ടുമാരായ സൗമിത്രോ ഘോഷ്, അബിന്‍ ചൗധരി, അമൃത ബല്ലാല്‍, മഹേഷ് രാധാകൃഷ്ണന്‍ എന്നിവര്‍ നയിക്കുന്ന പാനല്‍ ചര്‍്ച്ചകളും പ്രദര്‍ശനത്തിന്റെ ഭാഗമായി നടക്കും. പ്രദര്‍ശനത്തിലെ സൃഷ്ടികളും ഇവര്‍ വിലയിരുത്തും.

- Advertisement -
Ad image

വാസ്തുശില്‍പ്പകല പഠിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നതു കണക്കിലെടുത്ത് പ്രദര്‍ശനത്തിന്റെ ഭാഗമായി ഏപ്രില്‍ എട്ട് രാജ്യത്തെ വാസ്തുശില്‍പ്പകലയിലെ ജന്റര്‍ പാരിറ്റി ദിനമായി ആഘോഷിക്കും. ആര്‍ക്കിടെക്ചറല്‍ലൈവ്, ലീവാര്‍ഡിസ്റ്റ്സ് എന്നിവര്‍ ഇതില്‍ പങ്കാളികളാകും. ഈ വിഷയത്തിലുള്ള പുസ്തകപ്രകാശനവും ഏപ്രില്‍ എട്ടിന് നടക്കും.

Share This Article
Leave a Comment
error: Content is protected !!