‘കാട്’ന്റെ പുതിയ ഉത്പന്നങ്ങളും വെബ്സൈറ്റും റഹ്മാനും സംയുക്തയും ഹൈബി ഈഡന്‍ എം പിയും പുറത്തിറക്കി

Web Desk
2 Min Read

കൊച്ചി: അതിവേഗം വളരുന്ന പേഴ്‌സണല്‍ കെയര്‍ ബ്രാന്‍ഡായ കാട്ന്റെ പുതിയ ഉത്പന്നങ്ങളും വെബ്‌സൈറ്റും കൊച്ചി മാരിയറ്റില്‍ നടന്ന ചടങ്ങില്‍ അനാച്ഛാദനം ചെയ്തു. എറണാകുളം എം പി ഹൈബി ഈഡന്‍, പ്രമുഖ ചലച്ചിത്രതാരങ്ങളായ റഹ്മാന്‍, സംയുക്ത എന്നിവര്‍ ഉള്‍പ്പെടെ വിശിഷ്ടാതിഥികള്‍ ചടങ്ങില്‍ പങ്കെടുത്തു.

city exchange

2022-ല്‍ ആരംഭിച്ചതു മുതല്‍ കാട് ഇന്ത്യയിലും ജി സി സിയിലും ഓഫ്‌ലൈനിലും ഓണ്‍ലൈനിലും സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്. ലുലു ഇന്ത്യ ആന്റ് യു എ ഇ, ആസ്റ്റര്‍ ഫാര്‍മസി, ലൈഫ് ഫാര്‍മസി, ടാറ്റ 1എം ജി തുടങ്ങിയ പ്രമുഖ റീട്ടെയിലര്‍മാര്‍ ഉള്‍പ്പെടെ 200-ലധികം കേന്ദ്രങ്ങളിലാണ് കാട്ന്റെ സാന്നിധ്യമുള്ളത്. കൂടാതെ, നയ്ക, ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് തുടങ്ങിയ പ്രധാന ഓണ്‍ലൈന്‍ സ്റ്റോറുകളിലും കാട്ന്റെ സാന്നിധ്യം കാണാനാവും.

പത്ത് വര്‍ഷത്തിനകം വ്യക്തിഗത പരിചരണം, ആരോഗ്യം, ന്യൂട്രാസ്യൂട്ടിക്കല്‍സ് തുടങ്ങിയ 18 ഉത്പന്നങ്ങളിലൂടെ പ്രീമിയം മാര്‍ക്കറ്റിന്റെ 10 ശതമാനം നേടാനാണ് കാട് ലക്ഷ്യമിടുന്നത്. കാട്ന്റെ ആദ്യ വര്‍ഷ വില്‍പ്പന 15 ദശലക്ഷം ബിസിനസുകള്‍ കവിഞ്ഞതായും അതില്‍ 80 ശതമാനം ഓഫ്‌ലൈന്‍ സ്റ്റോറുകളിലൂടെയാണെന്നും കാട് സ്ഥാപകനും സി ഇ ഒയുമായ ഷഫിന്‍ കളത്തിങ്കല്‍ പറഞ്ഞു. 20 ശതമാനമാണ് ഓണ്‍ലൈന്‍ വില്‍പ്പന. വളര്‍ച്ചയും നേട്ടവും പ്രീമിയം വിഭാഗത്തിലെ മികച്ച അഞ്ച് സ്ഥാനങ്ങള്‍ ലക്ഷ്യമിടാനുള്ള ആത്മവിശ്വാസം നല്‍കുന്നതായും അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image

തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് യു എസ് എഫ് ഡി എ, യു കെയിലെ വീഗന്‍ സൊസൈറ്റി തുടങ്ങിയ പ്രമുഖ അന്തര്‍ദേശീയ നിലവാരമുള്ള സ്ഥാപനങ്ങള്‍ സാക്ഷ്യപ്പെടുത്തിയതായും ഉത്പാദന പ്രക്രിയകള്‍ക്കായി ജി എം പി, ഐ എസ് ഒ സര്‍ട്ടിഫൈഡ് ഫാക്ടറികളാണുള്ളതെന്നും കളത്തിങ്കല്‍ കൂട്ടിച്ചേര്‍ത്തു.

ബ്രാന്റിന്റെ മറ്റൊരു സംരംഭമാണ് കാട് നാച്ചുറല്‍ ടാലന്റ് ഹണ്ട്. മികച്ച വ്യക്തികളെ കണ്ടെത്താനും പിന്തുണയ്ക്കാനുമാണ് ഇത് ലക്ഷ്യമിടുന്നത്.

പുതിയ ഉത്പന്നങ്ങളും വെബ്‌സൈറ്റും അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും പ്രീമിയം, പ്രസ്റ്റീജ് സെഗ്മെന്റ് ഓഫറുകള്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്പന്നത്തിന് ആഗോളതലത്തില്‍ പ്രാധാന്യം ലഭിക്കുന്നതിനാല്‍ ഉപഭോക്തൃ ബന്ധങ്ങളില്‍ വര്‍ധനവുണ്ടാക്കാന്‍ ആഗ്രഹിക്കുന്നതായും അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ വളര്‍ച്ച 110 ദശലക്ഷമായി ഉയര്‍ത്തുമെന്നും കളത്തിങ്കല്‍ പറഞ്ഞു.

കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി കാട്‌ന്റെ ഉത്പന്നങ്ങള്‍ തങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് റഹ്മാനും സംയുക്തയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!