

മട്ടാഞ്ചേരി: പതിമൂന്നു വയസ്സുകാരനെ തടഞ്ഞുനിര്‍ത്തി മൊബൈല്‍ ഫോണ്‍ കവര്‍ന്ന പ്രതികളെ മട്ടാഞ്ചേരി പൊലീസ് പിടികൂടി. മട്ടാഞ്ചേരി കൂവപ്പാടം സുജാത ജംഗ്ഷന് സമീപത്ത് നടന്നു പോവുകയായിരുന്ന 13 വയസ്സ് പ്രായമുള്ള കുട്ടിയെ തടഞ്ഞുനിര്‍ത്തി 15,000 രൂപ വില വരുന്ന മൊബൈല്‍ ഫോണും പണവും കവര്‍ന്ന കേസിലെ പ്രതികളായ മട്ടാഞ്ചേരി പുത്തന്‍വീട്ടില്‍ ഹന്‍സില്‍ (18), മട്ടാഞ്ചേരി ജ്യൂ ടൗണ്‍ സുഹൈല്‍ (19) എന്നിവരാണ് പിടിയിലായത്.

മോഷണ മുതലായ മൊബൈല്‍ ഫോണ്‍ എറണാകുളത്തുള്ള മൊബൈല്‍ ഷോപ്പില്‍ വില്ക്കാന് ശ്രമിക്കവെ പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് മട്ടാഞ്ചേരി പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ മനോജ് കെ ആറിന്റെ നിര്‍ദ്ദേശാനുസരണം മട്ടാഞ്ചേരി പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ തൃദീപ് ചന്ദ്രന്റെ നേതൃത്വത്തില്‍ എസ് ഐ ഹരിശങ്കര്‍, സീനിയര്‍ സി പി ഒ ശ്രീകുമാര്‍, അനീഷ്, ഇഗ്നേഷ്യസ്, സി പി ഒ സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

പ്രതികളായ ഹന്‍സില്‍, സുഹൈല്‍ എന്നിവര്‍ കോഴിക്കോട് കസബ സ്റ്റേഷനില്‍ മോഷണക്കേസില്‍ ഉള്‍പ്പെട്ട് ജാമ്യത്തില്‍ ഇറങ്ങിയവരാണ്. ഇവര്‍ ഇത്തരത്തില്‍ മറ്റു മോഷണങ്ങള്‍ നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരുന്നതായി പൊലീസ് അറിയിച്ചു.

