

പയ്യന്നൂര്‍: പയ്യന്നൂരിലും പരിസര പ്രദേശങ്ങളിലും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി വരുന്ന ഗള്‍ഫ് നാടുകളിലെ പ്രമുഖ പ്രവാസി സംഘടനകളിലൊന്നായ പയ്യന്നൂര്‍ സൗഹൃദ വേദി ഖത്തര്‍ ഘടകം കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ നിര്‍ധനയായ പുത്തൂര്‍ കുന്ന് സ്വദേശി യശോദയുടെ മകന്‍ സി സുരേഷിന്റെ വൃക്ക മാറ്റിവെക്കുന്നതിന്ന് വേണ്ടി സ്വരൂപിച്ച ഫണ്ട് കൈമാറി. പി എസ് വി ഖത്തര്‍ ഘടകം ഉപദേശകസമിതി ചെയര്‍മാന്‍ വേണുഗോപാലന്‍ കോളിയാട്ട്, ഗ്രാമപഞ്ചായത്ത് അംഗം വി എ കോമളവല്ലി, പി എസ് വി മുന്‍ അംഗം അനില്‍ കുമാര്‍, ഗ്ലോബല്‍ പ്രതിനിധി കക്കുളത്ത് അബ്ദുല്‍ ഖാദര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.


ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

