

ഗോവ: ഗോവ ഗവര്‍ണര്‍ അഡ്വ. പി എസ് ശ്രീധരന്‍ പി ള്ളയുടെ ആറ് പുസ്തകങ്ങളുടെ പ്രകാശനം ഇന്ന് ഗോവ രാജ്ഭവനില്‍ നടക്കും. വൈകിട്ട് നാല് മണിക്കാണ് പരിപാടി.

സ്‌ട്രൈറ്റ് ദി ലൈന്‍, റൂളിംഗ്‌സ് ഓണ്‍ ഡെത്ത് സെന്റന്‍സ്, കറന്റ് അഫയേഴ്‌സ് എന്നീ ഇംഗ്ലീഷ് പുസ്തകങ്ങളുടേയും എഴുത്തിന്റെ വഴികള്‍, നാടന്‍ മധുരം, തുറന്ന മനസ്സോടെ, മിസോ കഥകള്‍ എന്നീ മലയാള പുസ്തകങ്ങളുമാണ് പ്രകാശനം ചെയ്യുന്നത്.

ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍ രാജേന്ദ്ര അലേക്കര്‍, ഛത്തീസ്ഗഢ് ഗവര്‍ണര്‍ അനസൂയ ഉയിക്കി, ഗോവ മുഖ്യമന്ത്രി ഡോ. പ്രമാദ് സാവന്ത്, സ്പീക്കര്‍ രാജേഷ് പട്‌നേക്കര്‍, പ്രതിപക്ഷ നേതാവ് ദിഗംബര്‍ കാമത്ത് എന്നിവര്‍ കന്നട, തമിഴ്, തെലുങ്ക്, മലയാളം, കൊങ്കിണി, മറാത്തി ഭാഷകളിലെ വിവിധ എഴുത്തുകാര്‍ക്ക് നല്കി കൃതികള്‍ പ്രകാശനം ചെയ്യുമെന്ന് ഗവര്‍ണറുടെ സെക്രട്ടറി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

