

പയ്യന്നൂര്‍: മാര്‍ഷല്‍ ആര്‍ട്‌സ്, യോഗ ആന്റ് ഫിറ്റ്‌നസ് അക്കാദമി യുടെ ആഭിമുഖ്യത്തില്‍ പയ്യന്നൂര്‍ ഗേള്‍സ് ഹൈസ്‌കൂള്‍ സംഘടിപ്പിച്ച സംസ്ഥാന പവര്‍ ഫെസ്റ്റിന്റെ ഭാഗമായി
ആദ്യത്തെ ജില്ലാ ഇന്റര്‍ സ്‌കൂള്‍ തായ്ക്വോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ ഐ എസ് ഡി ഇന്റര്‍നാഷണല്‍ സീനിയര്‍ സെകണ്ടറി സ്‌ക്കൂള്‍ ചാമ്പ്യന്‍ഷിപ്പ് ഓവറോള്‍ ട്രോഫി കരസ്ഥമാക്കി. വിവിധ കാറ്റഗറികളിലായുള്ള മത്സരങ്ങളില്‍ വിവിധ വിദ്യാലയങ്ങളില്‍ നിന്ന് 22ലധികം കുട്ടികള്‍ പങ്കെടുത്തു.

ചാമ്പ്യന്‍ഷിപ്പില്‍ വിദ്യാലയത്തെ പ്രതിനിധീരിച്ചു പങ്കെടുത്ത ഹിബ മറിയം, മുഹമ്മദ് ബിന്‍ അബ്ദുല്‍ സലാം, മുഹമ്മദ് ഷിറാസ് എന്നിവര്‍ക്ക് സ്വര്‍ണ്ണ മെഡലും ഫഹദ് അന്‍സാരി, മുഹമ്മദ് എ കെ അയ്മനം സമദ് എന്നിവര്‍ക്ക് വെള്ളിമെഡലും ലഭിച്ചു.


വിദ്യാലയത്തിലെ തായ്ക്വോണ്ടോ ഇന്‍സ്ട്രക്ടര്‍ രമ്യ ബാലനാണ് കുട്ടികളുടെ പരിശീലനത്തിന് നേതൃത്വം വഹിച്ചത്. വിദ്യാലയത്തില്‍ നടന്ന അനുമോദന ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ടി പി സുരേഷ് പൊതുവാള്‍, സ്‌കൂള്‍ സി ഇ ഒ മുഹമ്മദ് സഅദ്, വൈസ് പ്രിന്‍സിപ്പാള്‍ കെ പി ദിവ്യ എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

