
പയ്യന്നൂര്‍: സി ബി എസ് ഇ പത്താം തരം പരീക്ഷയില്‍ പയ്യന്നൂര്‍ ഐ എസ് ഡി ഇന്റര്‍നാഷണല്‍ സീനിയര്‍ സെക്കണ്ടറി സ്ക്കൂളിന് നൂറു മേനി വിജയം. സ്ക്കൂള് ആരംഭിച്ച് 34 വര്‍ഷമായി.

27-ാം ബാച്ചാണ് ഇപ്പോള്‍ പുറത്തിറങ്ങിയത്. ധീരജ് ദിലീപ്, സന നൂറിന്, നദ സഫിയ യാസര്‍, മെഹ്റ ഫാത്തിമ, അബ്ദുറഹ്മാന് എസ് എ, മുഹമ്മദ് റൈഹാന്‍ ജലീല്‍, സായിദ് അബ്ദുല്ല, മുഹമ്മദ് അക്ബര്‍, ഫാത്തിമത്ത് റജ്സ, നിവേദ്യ,
ഇ സാനിയ എന്നിവര്‍ ഉയര്‍ന്ന മാര്‍ക്കു കരസ്ഥമാക്കി.

ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും അതിന് പ്രാപ്തമാക്കിയ അധ്യാപകരെയും ഐ എസ് ഡി ചെയര്മാന് കെ എം അശ്റഫ്, സി ഇ ഓ കെ പി മുഹമ്മദ് സഅദ്, പ്രിന്സിപ്പാല് ടി പി സുരേഷ് പൊതുവാള്, മാനേജര്‍ ഡോ. അഹമദ് ശാഫി എന്നിവര്‍ അഭിനന്ദിച്ചു.
