സീതാരാമത്തിന്റെ വന്‍ വിജയത്തിന് ശേഷം തെലുങ്കിലേക്ക് വീണ്ടും ദുല്‍ഖര്‍; സംവിധാനം വാത്തി ഒരുക്കിയ വെങ്കി അറ്റ്‌ലൂരി

Web Desk
1 Min Read

കൊച്ചി: സിത്താര എന്റര്‍ടൈന്‍മെന്റ്റ്‌സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന തെലുങ്ക് ചിത്രത്തില്‍ പാന്‍ ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്നു. തെലുങ്കില്‍ ദുല്‍ഖര്‍ അവസാനമായി അഭിനയിച്ച ബ്ലോക്ക്ബസ്റ്റര്‍ ചിത്രം സീതാരാമത്തിന്റെ വിജയത്തിന് ശേഷമുള്ള ഈ സിനിമയുടെ ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കും.

city exchange

ഹിറ്റ് ചിത്രം വാത്തിയുടെ വിജയത്തിനുശേഷം വെങ്കി അറ്റ്‌ലൂരി സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണിത്. നാഗ വംശി, സായി സൗജന്യാ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. കേരളത്തില്‍ ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫേറെര്‍ ഫിലിംസ് ആണ് വിതരണം നിര്‍വഹിക്കുന്നത്. ചിത്രം അടുത്ത വര്‍ഷം സമ്മര്‍ സീസണില്‍ തിയേറ്ററുകളിലേക്കെത്തും.

സിനിമാ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്റെ കിംഗ് ഓഫ് കൊത്തയുടെ റിലീസ് ഈ ഓണത്തിനാണ്. ബിഗ് ബ്ജറ്റില്‍ ഒരുങ്ങിയ ചിത്രം സീ സ്റ്റുഡിയോസും വേഫേറെര്‍ ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുവരികയാണ്. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം ദുല്‍ഖറിന്റെ കരിയറിലെ മലയാളത്തിലെ ഏറ്റവും വലിയ പ്രൊജക്റ്റ് ആണ്.

- Advertisement -
Ad image

ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്‌സ് മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്കാണ് വിറ്റഴിക്കപ്പെട്ടത്. ദുല്‍ഖറിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനകളുള്ള ചിത്രത്തിന്റെ കൂടുതല്‍ അപ്‌ഡേറ്റ്‌സിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ടിനു പാപ്പച്ചനോടൊപ്പം ഒരു മലയാള ചിത്രവും തമിഴില്‍ ഒരു ചിത്രവും ദുല്‍ഖറിന്റേതായി ഷൂട്ടിനുള്ള തയ്യാറെടുപ്പുകളിലാണ്. ലോകവ്യാപകമായി പ്രേക്ഷകര്‍ സ്വീകരിച്ച സീതാ രാമത്തിനും പ്രേക്ഷക പ്രശംസയും അവാര്‍ഡുകളും തേടിയെത്തിയ ബോളിവുഡ് ചിത്രം ചുപ്പിനു ശേഷം സ്‌ക്രീനില്‍ ദുല്‍ഖറിന്റെ അടുത്ത വേഷപ്പകര്‍ച്ചക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകരോരുത്തരും. പുതിയ തെലുങ്കു ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.

Share This Article
Leave a Comment
error: Content is protected !!