

കൊച്ചി: കലന്തന് ബഷീര്‍ സംവിധാനം നിര്‍വഹിച്ച ഹ്രസ്വചിത്രം കുട്ടിയോദ്ധാവ് യു കെ ആസ്ഥാനമായി നടക്കുന്ന പതിമൂന്നാം ലിഫ്റ്റ് ഓഫ് ഗ്ലോബല്‍ നെറ്റ്വര്‍ക്ക് ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ലിഫ്റ്റ് ഓഫ് ഗ്ലോബല്‍ നെറ്റ്വര്‍ക്ക് ലിമിറ്റഡ് പൈന്‍ വുഡ് സ്റ്റുഡിയോസ് ഇംഗ്ലണ്ട് സംഘടിപ്പിക്കുന്ന ചലച്ചിത്ര മേളയില്‍ ചൈല്‍ഡ് വാരിയര്‍ (കുട്ടിയോദ്ധാവ്) വിദേശ ഭാഷാ ഫിലിംസ് മത്സര ഇനത്തിലാണ് തെരഞ്ഞെടുക്കപ്പെട്ടത്. സിനിമ കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ പ്രാധാന്യമാണ് ചലച്ചിത്രം തെരഞ്ഞെടുക്കപ്പെടാന്‍ കാരണമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. മെയ് 29ന് ആരംഭിക്കുന്ന ചലച്ചിത്ര മേളയില്‍ മത്സരിക്കുന്ന ചിത്രങ്ങള്‍ ഓണ്‍ലൈനായി കാണാനുള്ള അവസരമുണ്ട്.

മനുഷ്യജീവിതത്തെ തകര്‍ത്തെറിയുന്ന ലഹരിയ്ക്കെതിരെ പുതിയതലമുറ പ്രതികരിക്കുകയും നിലപാടെടുക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത പറഞ്ഞുറപ്പിക്കുന്ന സിനിമയാണ് കുട്ടിയോദ്ധാവ്. ഈ സിനിമയുടെ നിര്‍മ്മാണത്തിന് ഊര്‍ജ്ജം നല്കിയ നാഷണല്‍ ഹ്യൂമന്‍ റൈറ്റ്സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ഫോഴ്സ്, കേരള പോലീസ് എന്നിവയ്ക്ക് സംവിധായകന് പ്രത്യേക നന്ദി പറഞ്ഞു.

രാഹുല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച താരിഖ് റഹ്മാന് ബെസ്റ്റ് ചൈല്‍ഡ് ആക്ടര്‍- ഫോറിന് ലാംഗ്വേജ് ഫിലിംസ് (ഷോര്‍ട്ട്), സംവിധായകന് കലന്തന് ബഷീര്‍ ബെസ്റ്റ് ഡയറക്ടര്‍ (ഫോറിന് ലാംഗ്വേജ് ഫിലിംസ്- ഷോര്‍ട്ട്) എന്നീ വിഭാഗങ്ങളിലും മത്സരിക്കുന്നുണ്ട്.
കലന്തന് ബഷീര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ സ്കൂളിലേക്കുള്ള യാത്രക്കിടയിലും തുടര്‍ന്നും ഒരു കുട്ടി കാണുകയും നേരിടേണ്ടിവരുകയും ചെയ്ത ദുരനുഭവങ്ങളാണ് പറയുന്നത്. താരിഖ് റഹ്മാനാണ് കുട്ടിയോദ്ധാവായ രാഹുല്‍ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ശ്രീജിത്ത് നായരാണ് ക്യാമറ. വി ടി ശ്രീജിത്ത് എഡിറ്റിംഗും പ്രദീപ് ടോം സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.
മാസ്റ്റര്‍ താരിഖ്, അനീഷ് ജി. മേനോന്, സജീദ് പുത്തലത്ത്, സ്മിനു സിജോ, കുട്ടിക്കല്‍ ജയചന്ദ്രന്, ശ്രീജിത്ത് കൈവേലി, കെ സി മൊയ്തു, ദിനേശ് ഏറാമല, നാസിര്‍ മുക്കം, രാജീവ് പേരാമ്പ്ര, ബഷീര്‍ക്ക പേരാമ്പ്ര, സന്തോഷ് സൂര്യ, നന്ദന ബാലാമണി, ശ്രീല എം സി തുടങ്ങിയവരാണ് അഭിനേതാക്കള്‍. പി ആര് ഒ: എം കെ ഷെജിന്‍.

