14 ഫെബ്രുവരിയിലെ ഗാനങ്ങള്‍ തരംഗിണി മ്യൂസിക്ക് പുറത്തിറക്കി

Web Desk
2 Min Read

കോഴിക്കോട്: എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ മകന്‍ എസ് പി ചരണ്‍ ആദ്യമായി മലയാളത്തില്‍ പാടുന്ന ചിത്രമാണ് 14 ഫെബ്രുവരി. ക്ലൗഡ് 9 സിനിമാസിന്റെ ബാനറില്‍ ട്രൈപ്പാല്‍ ഇന്റര്‍നാഷണല്‍ നിര്‍മ്മിക്കുന്ന 14 ഫെബ്രുവരിയിലെ ഗാനങ്ങള്‍ തരംഗിണി മ്യൂസിക്കിലൂടെ പുറത്തിറങ്ങി.

city exchange

നടന്മാരായ സിദ്ദീഖ്, വിജയ് യേശുദാസ്, കുട്ടിക്കല്‍ ജയചന്ദ്രന്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ഗായകരായ സുദീപ് കുമാര്‍, രവിശങ്കര്‍, രാകേഷ് ബ്രഹ്മാനന്ദന്‍, ഗായിക മാതംഗി അജിത് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഓഡിയോ പ്രകാശനം നടത്തിയത്.

സംഗീത സംവിധായകന്‍ രവീന്ദ്രന്‍ മാഷിന്റെ ഭാര്യ ശോഭ, ജോണ്‍സണ്‍ മാഷിന്റെ ഭാര്യ റാണി, എം എസ് ബാബുരാജിന്റെ മകന്‍ ജബ്ബാര്‍, പ്രൊജക്ട് ഹെഡ് അജിത് കുമാര്‍ എം പാലക്കാട്, ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ച വിജയ് ചമ്പത്ത് എന്നിവര്‍ ചേര്‍ന്നാണ് ഗാനം റിലീസ് ചെയ്തത്.

- Advertisement -
Ad image

തീവ്ര പ്രണയത്തിന്റെ കഥ രണ്ട് കാലഘട്ടത്തിലൂടെ അനാവരണം ചെയ്യുന്ന ചിത്രം പ്രണയാര്‍ദ്ര ഗാനങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ്.

ഹരിത്ത് (ഒടിയന്‍ ഫെയിം), നന്ദു, മേഘനാഥന്‍, നാരായണന്‍കുട്ടി, ജയരാജ് വാര്യര്‍, സാബു തിരുവല്ല, ശ്രീജിത്ത് വര്‍മ്മ, മിഥുന്‍ ആന്റണി, ചാരു കേഷ്, റോഷന്‍, രാകേന്ദ്, ബദ്രിലാല്‍, ഷെജിന്‍, ജിതിന്‍ ഗുരു മാത്യൂസ്, അമല, ആരതി നായര്‍, അപൂര്‍വ്വ, ഐശ്വര്യ, രജനി മുരളി, പ്രിയരാജിവ് തുടങ്ങിയവരാണ് അഭിനേതാക്കള്‍.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്- ലിയോണ്‍ സൈമണ്‍, രാജീവ് നായര്‍ പല്ലശ്ശന, രാജേഷ് ആര്‍, ശശികുമാര്‍ നായര്‍. ഛായാഗ്രഹണം- രാഹുല്‍ സി വിമല, തിരക്കഥ, സംഭാഷണം- അനില്‍ പരമേശ്വരന്‍, എഡിറ്റിംഗ്- ജോമോന്‍ സിറിയക്, ചീഫ് അസോസിയറ്റ് ഡയറക്ടര്‍- ജയേന്ദ്ര ശര്‍മ.

ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് പത്മവിഭൂഷണ്‍ ഡോ. കെ ജെ യേശുദാസ്, പത്മഭൂഷണ്‍ കെ എസ് ചിത്ര, എസ് പി ചരണ്‍, മാതംഗി അജിത് കുമാര്‍, വിജയ് ചമ്പത്ത്, ഡോ. കെ പി നന്ദകുമാര്‍ തുടങ്ങിയവരാണ്. ഗാനരചന- ലിയോണ്‍ സൈമണ്‍, രാജീവ് നായര്‍ പല്ലശ്ശന, ശ്രീകുമാര്‍ ബാലകൃഷ്ണന്‍, സംഗീതം- വിജയ് ചമ്പത്ത്, പി ആര്‍ ഒ- എം കെ ഷെജിന്‍.

Share This Article
Leave a Comment
error: Content is protected !!