

തിരുവനന്തപുരം: നവാഗതനായ സന്തോഷ് മോഹന്‍ പാലോട് സംവിധാനം ചെയ്യുന്ന പൊലീസ് ഡേ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഒരു പൊലീസ് കഥക്ക് ഏറെ അനുയോജ്യമായ വിധത്തിലുള്ള പോസ്റ്ററാണ് ഫസ്റ്റ് ലുക്ക് ആയി പുറത്തുവിട്ടിരിക്കുന്നത്.

പൊലീസ് യൂണിഫോമില്‍ നന്ദുവും ടിനിടോമും ഇടത്തും വലത്തുമായി നടുവിലായി അന്‍സിബ യേയും പോസ്റ്ററില്‍ കാണാം. അതിനു താഴെയായി മൂന്നു പൊലീസ് ഉദ്യോഗസ്ഥരുടെ നടന്നു വരുന്നു. അതിലൊരാള്‍ വനിതയാണ്.

ഒരു പൊലീസ് കഥയുടെ എല്ലാ സാധ്യതകളും ഈ പോസ്റ്ററിലൂടെ വ്യക്തമാക്കപ്പെടുന്നു.
ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ മരണമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഏതൊരു മരണത്തേക്കാളും കുറേക്കൂടി ഊര്‍ജം ഈ കേസില്‍ പൊലീസിനുണ്ട്. അതു മറ്റൊന്നുമല്ല. പൊലീസ് ഉദ്യോഗസ്ഥന്റെ മരണം തന്നെയാണു കാരണം.
ഈ കേസ് അന്വേഷിക്കാനെത്തുന്ന ഉന്നതനായ പൊലീസ് ഉദ്യോഗസ്ഥനാണ് ഡി വൈ എസ് പി ലാല്‍ മോഹന്‍. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഇന്‍വെസ്റ്റിഗേഷനാണ് ഏറെ ത്രില്ലര്‍ മൂഡില്‍ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ഒരു പൊലീസ് സ്റ്റോറിയുടെ എല്ലാ ഉദ്യേഗവും സസ്‌പെന്‍സും കോര്‍ത്തിണക്കിയ ക്ലീന്‍ എന്റര്‍ടൈനറായിരിക്കും ഈ ചിത്രം.
ടിനി ടോമാണ് ലാല്‍ മോഹന്‍ എന്ന ഇന്‍വസ്റ്റിഗേറ്റീവ് ഓഫീസറെ അവതരിപ്പിക്കുന്നത്.
ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി ശ്രീധന്യാ എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിലണിനിരക്കുന്നു.
മനോജ് ഐ ജിയുടെ രചനയില്‍ ഡിനു മോഹന്‍ സംഗീതവും ഇന്ദ്രജിത്ത് ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു. എഡിറ്റിംഗ്- രാകേഷ് അശോക്, പി ആര്‍ ഒ- വാഴൂര്‍ ജോസ്.
സദാനന്ദ ഫിലിംസിന്റെ ബാനറില്‍ സജു വൈദ്യര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു.

