ലോക, തുടരും അടുത്തത് ‘പാതിരാത്രി’യുമായി ജേക്‌സ് ബിജോയ്; മ്യൂസിക് അവകാശം ടി സീരീസിന്

Web Desk
1 Min Read

കൊച്ചി: നവ്യ നായര്‍, സൗബിന്‍ ഷാഹിര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ എന്ന ചിത്രത്തിന്റെ ഓഡിയോ/ മ്യൂസിക് അവകാശം സ്വന്തമാക്കി വമ്പന്‍ മ്യൂസിക് ബാനര്‍ ആയ ടി സീരീസ്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. കെ വി അബ്ദുല്‍ നാസര്‍, ആഷിയ നാസര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

city exchange

ജേക്‌സ് ബിജോയ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ ഓഡിയോ/ മ്യൂസിക് അവകാശം വമ്പന്‍ തുകക്കാണ് ടി സീരീസ് സ്വന്തമാക്കിയത്. ഒക്ടോബറില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസാണ്. മമ്മൂട്ടി നായകനായി എത്തിയ ‘പുഴു’ എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. ക്രൈം ത്രില്ലര്‍ ആയാണ് ചിത്രം അവതരിപ്പിക്കുന്നത് എന്നാണ് സൂചന.

നേരത്തെ പുറത്ത് വന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പൊലീസ് കഥാപാത്രങ്ങളായാണ് നവ്യ നായരും സൗബിന്‍ ഷാഹിറും ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. ഇരുവരെയും പൊലീസ് യൂണിഫോമില്‍ ആണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലും അവതരിപ്പിച്ചത്. നവ്യ നായര്‍- സൗബിന്‍ ടീം ആദ്യമായി ഒന്നിച്ച ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഷാജി മാറാട്. സണ്ണി വെയ്ന്‍, ആന്‍ അഗസ്റ്റിന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. തുടരും, ലോക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജേക്‌സ് ബിജോയ് സംഗീതമൊരുക്കുന്നു എന്നതും ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്.

ഛായാഗ്രഹണം- ഷെഹ്നാദ് ജലാല്‍, സംഗീതം- ജേക്‌സ് ബിജോയ്, എഡിറ്റര്‍- ശ്രീജിത്ത് സാരംഗ്, ആര്‍ട്ട്- ദിലീപ് നാഥ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രശാന്ത് നാരായണന്‍, മേക്കപ്പ്- ഷാജി പുല്‍പ്പള്ളി, വസ്ത്രങ്ങള്‍- ലിജി പ്രേമന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അജിത് വേലായുധന്‍, അസോസിയേറ്റ് ഡയറക്ടര്‍- സിബിന്‍ രാജ്, ആക്ഷന്‍- പി സി സ്റ്റണ്ട്‌സ്, സ്റ്റില്‍സ്- നവീന്‍ മുരളി, ടൈറ്റില്‍ ഡിസൈന്‍- യെല്ലോ ടൂത്ത്‌സ്, പോസ്റ്റര്‍ ഡിസൈന്‍- ഇല്ലുമിനാര്‍ട്ടിസ്റ്റ്, പിആര്‍ഒ – ശബരി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!