

ദോഹ: ഇന്ത്യന്‍ നാഷണല്‍ ലീഗ് പ്രവാസി ഘടകമായ ഖത്തര്‍ ഐ എം സി സി സെന്‍ട്രല്‍ കമ്മറ്റി ഏഷ്യന്‍ ടൗണ്‍ ഹാള്‍ സെഞ്ച്വറി റസ്റ്റോറന്റില്‍ ഇഫ്താര്‍ സംഗമവും നോര്‍ക്ക രജിസ്‌ട്രേഷനും സംഘടിപ്പിച്ചു. നോര്‍ക്ക ക്ഷേമനിധി ഡയറക്ടര്‍ ഇ എം സുധീര്‍ ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്തു.

വിവിധ മതവിശ്വാസികള്‍ തമ്മിലുള്ള സഹവര്‍ത്തിത്വത്തിന്റെ വേദിയാവുകയും മറ്റു വിശ്വാസ ദര്‍ശനങ്ങളെയും ആചാരങ്ങളെയും അറിയാനും പരസ്പരം അടുക്കാനുള്ള അവസരം കൂടിയാവുകയാണ് ഇത് പോലുള്ള ഇഫ്താര്‍ സംഗമങ്ങള്‍ എന്ന് അദ്ദേഹം പറഞ്ഞു. വിദേശത്തും പ്രത്യേകിച്ച് ഗള്‍ഫ് മേഖലയിലും പണിയെടുക്കുന്ന കേരളത്തിലെ പ്രവാസികളുടെ ക്ഷേമവും അവര്‍ക്കുവേണ്ടുന്ന സഹായങ്ങളും ഉറപ്പുവരുത്തുക, വിദേശത്ത് നിന്നും തിരിച്ചു വരുന്നവരുടെ പുനരധിവാസം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കേരള സര്‍ക്കാരിന്റെ നോര്‍ക്ക വകുപ്പും അതിന്റെ പ്രാധാന്യത്തെ കുറിച്ചും ഷംസീര്‍ അരികുളം, മുഷ്താഖ് എന്നിവര്‍ സംസാരിക്കുകയും പ്രവാസികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു.

ഇന്ത്യന്‍ ഭരണ ഘടന ആമുഖം ചൊല്ലി ആരംഭിച്ച സംഗമത്തില്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു കൊണ്ട് ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ലോക കേരള സഭാംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, യൂണിറ്റി ഖത്തര്‍ ഖലീല്‍, സംസ്‌കൃതി ഖത്തര്‍ അഹ്‌മദ് ആറളയില്‍, യുവകലാ സാഹിതി ഷാനവാസ്, ഇന്‍കാസ് ഖത്തര്‍ ഷിബു തിരുവനന്തപുരം, സി ഐ സി മുസ്താഖ് കൊച്ചി, ക്യു ഐ ഐ സി ഡോ. ഹാഷിയത്തുള്ള, ഐ സി എഫ് സുഹൈല്‍ കുറ്റ്യാടി, ചാലിയാര്‍ ദോഹ സെമീല്‍ അബ്ദുല്‍ വാഹിദ്, കെ പി എ ക്യു ഭരത്, അയാളം ഖത്തര്‍ പ്രശോഭ് എന്നിവര്‍ സംസാരിച്ചു.
മന്‍സൂര്‍ കൂളിയങ്കാല്‍, ഷാനവാസ് ബാബു, മുനീര്‍ മേപ്പയ്യൂര്‍, അമീര്‍ ഷേക്ക്, സാദിഖ് കൂളിയങ്കാല്‍, മുനീര്‍ പി ബി, കബീര്‍ ആലംപാടി, കാദര്‍ ചൊക്ലി, സിയാദ് കണ്ണൂര്‍, സമദ്, ഷംസുദ്ദീന്‍, മുസ്തഫ കബീര്‍, മുബാറക്ക് നെല്ലിയാളി, ഹനീഫ്, കബീര്‍ എന്നിവര്‍ ഇഫ്താര്‍ സംഗമത്തിന് നേതൃത്വം നല്‍കി.
പ്രസിഡന്റ് ഇല്യാസ് മട്ടന്നൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജാബിര്‍ ബേപ്പൂര്‍ സ്വാഗതവും നൗഷീര്‍ ടി ടി നന്ദിയും പറഞ്ഞു.

