

ദോഹ: ശൈഖ് അബ്ദുല്ല ബിന്‍ സൈദ് ആലു മഹ്മൂദ് ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ 21ന് അഹ്‌ലന്‍ റമദാന്‍ പരിപാടി നടക്കും. ഇശാ നമസ്‌ക്കാരത്തിന് ശേഷം നടക്കുന്ന പരിപാടിയില്‍ കെ എന്‍ സുലൈമാന്‍ മദനി പ്രഭാഷണം നിര്‍വഹിക്കും. ഓള്‍ഡ് എയര്‍പോര്‍ട്ട് ആസ്റ്റര്‍ ഹോസ്പിറ്റലിന് സമീപം അബ്ദുറഹ്മാന്‍ ബിന്‍ ഹമദ് അല്‍താനി മസ്ജിദിലാണ് പരിപാടി.

