Connect with us

Business

പാരീസ് ഹൈപ്പര്‍ മാര്‍ക്കറ്റ് അല്‍ അത്തിയയില്‍ മെഗാ ലക്കി ഡ്രോ

Published

on


ദോഹ: പാരീസ് ഹൈപ്പര്‍മാര്‍ക്കറ്റ് അല്‍ അത്തിയ ബ്രാഞ്ചില്‍ മെഗാ ലക്കി ഡ്രോയ്ക്ക് തുടക്കമായി. സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് റീട്ടയ്ല്‍ ഹെഡ് ഹാഷിം, ബ്രാഞ്ച് മാനേജര്‍ ഇസ്മായില്‍, മറ്റു സ്റ്റാഫുകള്‍ തുടങ്ങിയവര്‍ മെഗാ ലക്കി ഡ്രോ ഉദ്ഘാടനം ചെയ്തു.

ഒക്ടോബര്‍ ഒന്നുവരെ മൂന്നു മാസക്കാലമാണ് പ്രമോഷന്‍ കാലാവധി. പാരീസ് ഹൈപ്പര്‍മാര്‍ക്കറ്റ് അല്‍ അത്തിയ ബ്രാഞ്ചില്‍ നിന്നും 50 റിയാലിന് ഷോപ്പിംഗ് നടത്തുന്ന എല്ലാവര്‍ക്കും നറുക്കെടുപ്പില്‍ പങ്കാളികളാകാന്‍ സാധിക്കും. 100 ഗ്രാം സ്വര്‍ണം, ഐ ഫോണ്‍, വാഷിംഗ് മെഷീന്‍, ഫ്രിഡ്ജ്, സ്മാര്‍ട്ട് ടി വി, മൈക്രോവേവ് ഓവന്‍, എയര്‍ ഫ്രയര്‍, എന്നിങ്ങനെ ഒട്ടനവധി സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.

എല്ലാ മാസവും നറുക്കെടുപ്പിലൂടെ 344 വിജയികളെ കണ്ടെത്തുകയും മൂന്നു മാസംകൊണ്ട് 1032 വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കാന്‍ സാധിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു. മെഗാ ലക്കി ഡ്രോയുടെ ഭാഗമായി മികച്ച ഓഫറുകളും പാരീസ് ഹൈപ്പര്‍മാര്‍ക്കറ്റ് അല്‍ അത്തിയ ബ്രാഞ്ചില്‍ ഒരുക്കിയിട്ടുണ്ട്.

കൈ നിറയെ സമ്മാനങ്ങളും മൈ പാരീസ് പോയിന്റുകളും നേടുവാനുള്ള അവസരം പ്രയോജനപ്പെടുത്തണമെന്ന് മാനേജ്മന്റ് അഭിപ്രായപ്പെട്ടു.


error: Content is protected !!