
മനാമ: ഐ സി എഫ് ബഹ്‌റൈന്‍ മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി റിഫ റീജിയന്‍ കമ്മിറ്റിക്ക് കിഴില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികള്‍ക്ക് രൂപം നല്‍കി. മീലാദ് ആഘോഷ പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് 33 അംഗ സ്വാഗതസംഘ കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികളായി റഫീക്ക് ലത്വീഫി (ചെയര്‍മാന്‍), അബ്ദു സലീം അബൂ ഖാസിം, ഉമര്‍ ഹാജി (വൈസ്. ചെയര്‍മാന്‍), ശംസുദ്ധീന്‍ സുഹ്‌രി (ജനറല്‍ കണ്‍വീനര്‍), സുല്‍ഫിക്കര്‍ അലി (വര്‍ക്കിംഗ് കണ്‍വീനര്‍), ഇര്‍ഷാദ് ആറാട്ടുപുഴ (ഫിനാന്‍സ് കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.

വിവിധ സബ് കമ്മിറ്റി കണ്‍വീനര്‍മാരായി ആസിഫ് നന്തി, മുഹമ്മദ് സുലൈമാന്‍ (ഫുഡ് ആന്റ് സ്വീകരണം), സിദ്ധീഖ് ഹാജി (സ്റ്റേജ് ആന്റ് ഡക്കറേഷന്‍), അബ്ദുല്‍ ജലീല്‍ ഹാജി, മുസ്ഥഫ എളമ്പിലാട് (വളണ്ടിയര്‍), അഫ്‌സല്‍ അബൂബക്കര്‍ (ട്രാന്‍സ്‌പോര്‍ട്‌സ്) എന്നിവരെയും തെരഞ്ഞെടുത്തു.

കാമ്പയിനിന്റെ ഭാഗമായി റബീഉല്‍ അവ്വല്‍ 1 മുതല്‍ മൗലിദ് മജ്ലിസ്, ഫാമിലി മൗലിദ്, സ്‌നേഹസംഗമം, മിഡ്‌നൈറ്റ് ബ്ലൂം, സ്‌നേഹ സന്ദേശം, മാസ്റ്റര്‍ മൈന്‍ഡ്, ഡെയ്‌ലി ക്വിസ്സ്, കുട്ടികളുടെ കലാ പരിപാടികള്‍ തുടങ്ങി വിവിധ പരിപാടികള്‍ നടക്കും. റീജിയന്‍ മദ്ഹു റസൂല്‍ സമ്മേളനം ഓഗസ്റ്റ് 28ന് നടക്കും.
