ഇന്ത്യന്‍ സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി സാംസ്‌ക്കാരിക മേള സമാപിച്ചു

Web Desk
2 Min Read

മനാമ: ഇന്ത്യന്‍ സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി വര്‍ഷ സാംസ്‌കാരിക മേളക്ക് സംഗീത സാന്ദ്രമായ പരിപാടികളോടെ ഇസ ടൗണ്‍ കാമ്പസില്‍ ഉജ്വല സമാപനം.സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഫെയറില്‍ വന്‍ ജനാവലി ഒത്തുചേര്‍ന്നിരുന്നു. രണ്ട് ദിവസത്തെ ആഘോഷം കാമ്പസിനെ സംസ്‌കാരത്തിന്റെയും സംഗീതത്തിന്റെയും ഒരുമയുടെയും സജീവമായ കേന്ദ്രമാക്കി മാറ്റി.

city exchange

അധ്യാപകര്‍, വിദ്യാര്‍ഥികള്‍, മാതാപിതാക്കള്‍, പൂര്‍വ്വ വിദ്യാര്‍ഥികള്‍, തുടങ്ങി വന്‍ ജനാവലിയാണ് സ്‌കൂള്‍ ഫെയറില്‍ പങ്കെടുത്തത്. വിദ്യാര്‍ത്ഥികളുടെ നൃത്തപരിപാടികളും പ്രശസ്ത പിന്നണി ഗായിക രൂപാലി ജഗ്ഗ നയിച്ച സംഗീത നിശയും നിറവ് പകര്‍ന്നു.

സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ്, സെക്രട്ടറി വി രാജപാണ്ഡ്യന്‍, പ്രിന്‍സിപ്പല്‍ വി ആര്‍ പളനിസ്വാമി, ഫെയര്‍ ജനറല്‍ കണ്‍വീനര്‍ ആര്‍ രമേശ്, സ്റ്റാര്‍ വിഷന്‍ ഇവന്റ്സ് ചെയര്‍മാന്‍ സേതുരാജ് കടയ്ക്കല്‍, വൈസ് ചെയര്‍മാനും സ്‌പോര്‍ട്‌സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസല്‍, അസിസ്റ്റന്റ് സെക്രട്ടറിയും അക്കാദമിക അംഗവുമായ രഞ്ജിനി മോഹന്‍, ഫിനാന്‍സ്- ഐ ടി അംഗം ബോണി ജോസഫ്, പ്രോജക്ട്- മെയിന്റനന്‍സ് അംഗം മിഥുന്‍ മോഹന്‍, ട്രാന്‍സ്പോര്‍ട്ട് അംഗം മുഹമ്മദ് നയാസ് ഉല്ല, ജൂനിയര്‍ വിങ് പ്രിന്‍സിപ്പല്‍ പമേല സേവ്യര്‍, സീനിയര്‍ സ്‌കൂള്‍ അക്കാദമിക് അഡ്മിനിസ്‌ട്രേഷന്‍ വൈസ് പ്രിന്‍സിപ്പല്‍ ജി സതീഷ്, ജൂനിയര്‍ വിങ് വൈസ് പ്രിന്‍സിപ്പല്‍ പ്രിയ ലാജി, സ്റ്റാഫ് പ്രതിനിധി പാര്‍വതി ദേവദാസ്, പ്ലാറ്റിനം ജൂബിലി ജനറല്‍ കണ്‍വീനര്‍ പ്രിന്‍സ് എസ് നടരാജന്‍, ഫെയര്‍ കമ്മിറ്റി ഉപദേഷ്ടാവ് മുഹമ്മദ് ഹുസൈന്‍ മാലിം, ഫെയര്‍ കോര്‍ഡിനേറ്റര്‍ അഷ്റഫ് കാട്ടിലപീടിക എന്നിവര്‍ സന്നിഹിതരായിരുന്നു.

പ്ലാറ്റിനം ജൂബിലി ഫെയര്‍ സുവനീറിന്റെ പ്രകാശനം സമാപന ചടങ്ങില്‍ നടന്നു. സുവനീര്‍ എഡിറ്റര്‍ അനോജ് മാത്യുവും സ്റ്റാഫ് എഡിറ്റര്‍ ശ്രീസദന്‍ ഒ പിയും ചടങ്ങില്‍ പങ്കെടുത്തു.

- Advertisement -
Ad image

മന്ത്രാലയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ജനുവരി 26ന് ഓണ്‍ലൈന്‍ റാഫിള്‍ നറുക്കെടുപ്പ് നടക്കും. ഒന്നാം സമ്മാന ജേതാവിന് സയാനി മോട്ടോഴ്സ് സ്പോണ്‍സര്‍ ചെയ്യുന്ന എം ജി കാര്‍ ലഭിക്കും. മറ്റു ഒട്ടേറെ സമ്മാനങ്ങളും ജേതാക്കളെ കാത്തിരിക്കുന്നുണ്ട്.

Share This Article
Leave a Comment
error: Content is protected !!