

ദോഹ: കെനിയയില്‍ ബസ് അപകടത്തില്‍ മരിച്ച ആറു മലയാളികളില്‍ ഹോപ് ഖത്തര്‍ സെന്ററിലെ സീനിയര്‍ സ്‌പെഷ്യല്‍ എജുക്കേറ്ററുമായ ഗീത ഷോജിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ജൂണ്‍ 21ന് രാവിലെ പതിനൊന്നരയ്ക്ക് ന്യൂസലത്തയിലെ ഹോപ് ഖത്തര്‍ സെന്ററിലാണ് പരിപാടി.

ഒന്നര പതിറ്റാണ്ടായി ഹോപിലെ സ്‌പെഷ്യല്‍ എജുക്കേറ്ററാണ് ഗീത ഷോജി. ഗീതയുടെ വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, സമൂഹ നേതാക്കള്‍, അംബാസഡര്‍മാര്‍, വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.
