ഐ സി സി വെനസ്‌ഡേ ഫിയസ്റ്റ അരങ്ങേറി

Web Desk
1 Min Read

ദോഹ: ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ഇന്ത്യന്‍ കലയും സംസ്‌കാരവും ആഘോഷിക്കുന്ന പ്രതിവാര സാംസ്‌കാരിക പരിപാടിയായ ‘ഐ സി സി വെനസ്‌ഡേ ഫിയസ്റ്റ’ ഐ സി സി അശോക ഹാളില്‍ അവതരിപ്പിച്ചു. ഖത്തറിലെ വിവിധ ഐ സി സി സംഘടനകളും കലാ കേന്ദ്രങ്ങളും അവതരിപ്പിച്ച പ്രകടനങ്ങള്‍ പരിപാടിയില്‍ പ്രദര്‍ശിപ്പിച്ചു.

city exchange

ഐ സി സി സെക്രട്ടറി അഫ്‌സല്‍ അബ്ദുല്‍ മജീദ് അതിഥികളെയും വിശിഷ്ട വ്യക്തികളെയും സ്വാഗതം ചെയ്തു. ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍ അധ്യക്ഷ പ്രസംഗം നടത്തി.

ചടങ്ങില്‍ ഐ സി സിയുമായി ബന്ധപ്പെട്ട സംഘടനകളായ മഹാരാഷ്ട്ര മണ്ഡലം ഖത്തര്‍, ബില്ലവാസ് ഖത്തര്‍ എന്നിവയുടെ പ്രസിഡന്റുമാരായ ഉഷാ പാട്ടീല്‍, അപര്‍ണ ശരത് എന്നിവരെയും സമൂഹത്തിന് നല്‍കിയ ശ്രദ്ധേയമായ സംഭാവനകള്‍ക്ക് ആദരിച്ചു.

ഐ സി സി എച്ച്ആര്‍, അഡ്മിന്‍ ആന്റ് കോണ്‍സുലര്‍ മേധാവി രാകേഷ് വാഗ് നന്ദി പറഞ്ഞു. സിരിഷ അവതാരകയായിരുന്നു.

- Advertisement -
Ad image

ഐസിസി വൈസ് പ്രസിഡന്റ് ശാന്തനു ദേശ്പാണ്ഡെ, ഐ സി സി ജനറല്‍ സെക്രട്ടറി എബ്രഹാം കെ ജോസഫ്, ഐ സി സി മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, മറ്റ് അനുബന്ധ സംഘടനകളുടെ പ്രസിഡന്റുമാര്‍, മുതിര്‍ന്ന കമ്മ്യൂണിറ്റി നേതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!