

ദോഹ: അമീര്‍ കപ്പ് ചാമ്പ്യന്‍മാരായ അല്‍ ഗറാഫ സ്പോര്‍ട്സ് ക്ലബ്ബിലെ കളിക്കാര്‍, സാങ്കേതിക, അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ്, റണ്ണര്‍അപ്പ് അല്‍ റയ്യാന്‍ സ്പോര്‍ട്സ് ക്ലബ്, സ്പോര്‍ട്സ് മാധ്യമ പ്രവര്‍ത്തകര്‍, ടൂര്‍ണമെന്റിന്റെ സ്പോണ്‍സറിംഗ് കമ്പനികളുടെ പ്രതിനിധികള്‍ എന്നിവരെ ആദരിക്കുന്നതിനായി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി ലുസൈല്‍ പാലസില്‍ വിരുന്നൊരുക്കി.

വിരുന്നില്‍ അമീറിന്റെ പേഴ്സണല്‍ പ്രതിനിധി ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍ താനി, ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജോവാന്‍ ബിന്‍ ഹമദ് അല്‍ താനി എന്നിവര്‍ പങ്കെടുത്തു.
