

ദോഹ: ഖത്തറിലെ കണ്ണൂര്‍ ജില്ലക്കാരുടെ സൗഹൃദ കൂട്ടായ്മയായ കുവാഖ് സാമൂഹ്യക്ഷേമ പദ്ധതിയായ കെയറിന്റെ (കുവാഖ് അസിസ്റ്റന്റ്സ് ഫോര്‍ റിലീഫ് ആന്റ് എംപവര്‍മെന്റ്) ഭാഗമായി താഴ്ന്ന വരുമാനക്കാരര്ക്ക് ഏര്‍പ്പെടുത്തിയ ഐ സി ബി എഫ് ഇന്‍ഷുറന്‍സ് പോളിസിയുടെ ആദ്യഘട്ട ഉദ്ഘാടനം ചെയ്തു. കാഞ്ഞാനി ഹാളില്‍ നടന്ന ചടങ്ങില്‍ ഐ സി ബി എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ അപേക്ഷാ ഫോമുകള്‍ കുവാഖ് ഭാരവാഹികളില്‍ നിന്ന് ഏറ്റുവാങ്ങി.

കുവാഖ് പ്രസിഡണ്ട് മുഹമ്മദ് നൗഷാദ് അബു, ജനറല്‍ സെക്രട്ടറി റിജിന്‍ പള്ളിയത്ത്, ട്രഷറര്‍ ആനന്ദജന്‍, വെല്‍ഫയര്‍ സെക്രട്ടറി അമിത്ത് രാമകൃഷ്ണന്, ഐ സി ബി എഫ് മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങള്‍, കുവാഖ് എക്സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
