സൈബര്‍ കുറ്റകൃത്യങ്ങളുടെ കഥ പറയുന്ന ബൈനറി 26ന് തിയേറ്ററുകളില്‍

Web Desk
1 Min Read

കൊച്ചി: സൈബര്‍ കുറ്റകൃത്യങ്ങളുടെ കഥയുമായി ‘ബൈനറി’ വരുന്നു. ചിത്രം തിയേറ്ററില്‍ 26ന് റിലീസാവും. വോക്ക് മീഡിയായുടെ ബാനറില്‍ ഡോ. ജാസിക്ക് അലിയാണ് ‘ബൈനറി’ സംവിധാനം ചെയ്തിരിക്കുന്നത്. രാജേഷ് ബാബു കെ ശൂരനാട്, മിറാജ് മുഹമ്മദ് എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ലോകത്തെ പിടിമുറുക്കിയ സൈബര്‍ യുഗത്തിന്റെ ഇതുവരെ അറിയാത്ത, ആരും പറയാത്ത കഥകളാണ് ബൈനറിയുടെ ഇതിവൃത്തം. സൂപ്പര്‍ഹിറ്റുകളായി മാറിയ പാട്ടുകളും ചിത്രത്തിന്റെ പുതുമയാണ്.

city exchange

ചിത്രത്തില്‍ ജോയി മാത്യു, സിജോയ് വര്‍ഗ്ഗീസ്, കൈലാഷ്, മാമുക്കോയ, അനീഷ് രവി, അനീഷ് ജി മേനോന്‍, നവാസ് വള്ളിക്കുന്ന്, ലെവിന്‍, നിര്‍മ്മല്‍ പാലാഴി, കൂട്ടിക്കല്‍ ജയചന്ദ്രന്‍ കിരണ്‍രാജ്, രാജേഷ് മലര്‍കണ്ടി, കെ പി സുരേഷ് കുമാര്‍, പ്രണവ് മോഹന്‍, ജോഹര്‍ കാനേഷ്, സീതു ലക്ഷ്മി, കീര്‍ത്തി ആചാരി എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.

തിരക്കഥ- ജ്യോതിഷ് നാരായണന്‍, ബിനോയ് പി എം, സംഭാഷണം- രഘു ചാലിയാര്‍, ക്യാമറ- സജീഷ് രാജ്, സെക്കന്റ് ഷെഡ്യൂള്‍ ക്യാമറ- ഹുസൈന്‍ അബ്ദുല്‍ ഷുക്കൂര്‍, സെക്കന്‍ഡ് ഷെഡ്യൂള്‍- ക്രിയേറ്റീവ് ഡയറക്ടര്‍- കൃഷ്ണജിത്ത് എസ് വിജയന്‍, സംഗീതം- എം കെ അര്‍ജ്ജുനന്‍, രാജേഷ് ബാബു കെ ശൂരനാട്, എഡിറ്റര്‍- അമൃത് ലൂക്ക, ഗാനരചന- പി കെ ഗോപി, നജു ലീലാധര്‍, പി സി മുരളീധരന്‍, അഡ്വ. ശ്രീ രജ്ഞിനി, സജിതാ മുരളിധരന്‍.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!