

കൊച്ചി: കാക്കനാട് നിലംപതികളില്‍ സ്വദേശിനിയുടെ പുരയിടത്തില്‍ മണ്ണ് ലെവല്‍ ചെയ്യുന്നതിന് പണം ആവശ്യപ്പെടുകയും നല്‍കാത്തിനെ തുടര്‍ന്ന് പണി തടസ്സപ്പെടുത്തി വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികള്‍ അറസ്റ്റില്‍.

കളമശ്ശേരി എച്ച് എം ടി കോളനിയില്‍ കളപ്പുരക്കല്‍ വീട്ടില്‍ ഷാഹുല്‍ ഹമീദ് (35), തൃക്കാക്കര നോര്‍ത്ത് വില്ലേജില്‍ ഞാളുകരയില്‍ തീണ്ടിക്കല്‍ വീട്ടില്‍ സനൂപ് (33), ആലുവ പള്ളിയാംകരയില്‍ ചാളയില്‍ വീട്ടില്‍ സുനീര്‍ (26), ഏലൂര്‍ കുറ്റികാട്ടുചിറ കോട്ടപറമ്പ് വീട്ടില്‍ ശരവണകുമാര്‍ (28) എന്നിവരെ ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി ആര്‍ സന്തോഷിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. എസ് ഐ ശ്രീജിത്ത്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സാബു, ബിയാസ് സിവില്‍ പൊലിസ് ഓഫിസര്‍ ശരത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

പ്രതികള്‍ ആലുവ, കളമശ്ശേരി, ഏലൂര്‍, തൃക്കാക്കര ഇന്‍ഫോപാര്‍ക്ക് സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ ഉള്‍പ്പെടുന്നവരാണ്.

