സുലൈമാന്‍ സേട്ട് ഫിസിയോതെറാപ്പി സെന്റര്‍ ഉദ്ഘാടനം ചെയ്തു

Web Desk
1 Min Read

കോഴിക്കോട്: സുലൈമാന്‍ സേട്ട് സെന്റര്‍ കോഴിക്കോട് സിറ്റി ചാപ്റ്റര്‍ കുറ്റിച്ചിറ സൗത്ത് ബീച്ചില്‍ ആരംഭിച്ച സുലൈമാന്‍ സേട്ട് ഫിസിയോതെറാപ്പി സെന്റര്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കാസിം ഇരിക്കൂര്‍ അധ്യക്ഷത വഹിച്ചു.

city exchange

സുലൈമാന്‍ സേട്ട് സെന്റര്‍ ഓഫീസ് മന്ത്രി അഹമ്മദ് ദേവര്‍ കോവിലും മേയര്‍ ഡോ. ബീന ഫിലിപ്പും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. സെന്ററില്‍ ആരംഭിച്ച മെഡിക്കല്‍ റിഹാബിലിറ്റേഷന്‍ യൂണിറ്റിന്റെ ഉദ്ഘാടനം കോയമ്പത്തൂര്‍ ആര്‍ വി എസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സെന്തില്‍ ഗണേഷ് നിര്‍വഹിച്ചു.

കൗണ്‍സിലര്‍മാരായ കെ മൊയ്തീന്‍കോയ, എസ് കെ അബൂബക്കര്‍, മദ്രസ ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സൂര്യ ഗഫൂര്‍, ആര്‍ വി എസ് ഫിസിയോ തെറാപി കോളേജ് പ്രിന്‍സിപ്പല്‍ ഫ്രാങ്ക്‌ളിന്‍, സീനിയര്‍ ഫിസിയോ തെറാപിസ്റ്റ് കണ്ണം ബീരാന്‍, സി എച്ച് ഹമീദ് മാസ്റ്റര്‍, സി എ ഉമര്‍ കോയ, ടി നൗഷാദ് എന്നിവര്‍ പ്രസംഗിച്ചു. കോഴിക്കോട് സിറ്റി ചാപ്റ്റര്‍ കണ്‍വീനര്‍ എം വി റംസി ഇസ്‌മൈല്‍ സ്വാഗതവും നാസര്‍ കുനിയില്‍ നന്ദിയും പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!