സംസ്ഥാനതല രാജ്യ പുരസ്‌കാര്‍ അവാര്‍ഡുകള്‍ ഗവര്‍ണര്‍ വിതരണം ചെയ്തു

Web Desk
1 Min Read

കാലടി: സംസ്ഥാന തലത്തില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ഥി കേഡറ്റുകള്‍ക്കുള്ള 2023ലെ രാജ്യപുരസ്‌കാര്‍ അവാര്‍ഡുകള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിതരണം ചെയ്തു.

city exchange

കാലടി ശ്രീ ശാരദാ വിദ്യാലയത്തില്‍ നടന്ന ചടങ്ങില്‍ 21 സ്‌കൂള്‍ ടീമുകളില്‍ നിന്നുള്ള ഹിന്ദുസ്ഥാന്‍ സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് കേഡറ്റുകള്‍ക്കാണ് ഗവര്‍ണര്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്. രാജ്യപുരസ്‌കാര്‍, അച്ചീവേഴ്സ്, മെഡല്‍ ഓഫ് മെറിറ്റ് എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍ ലഭിച്ചത്.

ശ്രീ ശാരദ എച്ച് എസ് ജി യൂണിറ്റിലെ അഞ്ച് സ്‌കൗട്ടുകള്‍ക്ക് രാജ്യപുരസ്‌കാര്‍ ലഭിച്ചു. സംസ്ഥാനത്ത് 250-ലധികം സ്‌കൂളുകളിലാണ് എച്ച് എസ് ജി പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ 2018ലാണ് ഹിന്ദുസ്ഥാന്‍ സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് അസോസിയേഷന്‍ ആരംഭിച്ചത്. തൊട്ടടുത്ത വര്‍ഷം ശ്രീ ശാരദ എച്ച് എസ് ജി യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. 150 കേഡറ്റുകളും എട്ട് പരിശീലകരും അടങ്ങുന്ന എച്ച് എസ് ജിയുടെ നാല് വിഭാഗങ്ങളും ശ്രീ ശാരദാ വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്നു.

- Advertisement -
Ad image

എച്ച് എസ് ജി എ കേരള സംസ്ഥാന ചീഫ് കമ്മീഷണര്‍ എം അബ്ദുല്‍ നാസര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. എച്ച് എസ് ജി എ ഇന്ത്യ നാഷണല്‍ ഓര്‍ഗനൈസിങ് കമ്മീഷണര്‍ കെ എസ് ചൗഹാന്‍ ഗവര്‍ണര്‍ക്ക് സ്‌കൗട്ട് സ്‌കാര്‍ഫ് നല്‍കി ആദരിച്ചു. എച്ച് എസ് ജി എ ഇന്ത്യ ദേശീയ ചെയര്‍മാന്‍ ഭരത് അറോറ, ആദിശങ്കര ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി കെ ആനന്ദ്, എച്ച് എസ് ജി എ കേരള സംസ്ഥാന സെക്രട്ടറി എം ജൗഹര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!