മധ്യവേനലവധിക്കു ശേഷം എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ പ്രവര്‍ത്തനം തുടങ്ങി

Web Desk
0 Min Read

ദോഹ: കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കി എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ മധ്യവേനലവധിക്കു ശേഷം പ്രവര്‍ത്തനം തുടങ്ങി. അധികൃതരുടെ നിര്‍ദ്ദേശ പ്രകാരം 50 ശതമാനം വിദ്യാര്‍ഥികള്‍ക്കാണ് ഓരോ ദിവസവും ക്ലാസിലെത്താനാവുക.

city exchange


വിദ്യാര്‍ഥികളെ സ്‌കൂള്‍ മാനേജ്‌മെന്റും പ്രിന്‍സിപ്പലും ജീവനക്കാരും രക്ഷിതാക്കളും സ്‌കൂളിലേക്ക് സ്വാഗതം ചെയ്തു. പനി, ചുമ, മൂക്കൊലിപ്പ്, ജലദോഷം തുടങ്ങിയ അസുഖങ്ങളുണ്ടോയെന്ന് എല്ലാ ദിവസവും സ്വന്തമായി വിലയിരുത്തണമെന്ന് വിദ്യാര്‍ഥികളോട് നിര്‍ദ്ദേശിച്ചു. ഇത്തരം അസുഖങ്ങള്‍ ഏതെങ്കിലും ഉണ്ടെങ്കില്‍ സ്‌കൂളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും ആവശ്യപ്പെട്ടു.

Share This Article
Leave a Comment
error: Content is protected !!