പതിനൊന്നാമത് ത്രിദിന ഫുഡ്ടെക് ഇന്ത്യാ പ്രദര്‍ശനത്തിന് തുടക്കമായി

Web Desk
2 Min Read

കൊച്ചി: ഭക്ഷ്യസംസ്‌കരണ, പാക്കേജിംഗ് വ്യവസായങ്ങള്‍ക്കുള്ള പ്രദര്‍ശനമായ ഫുഡ്ടെക് ഇന്ത്യയുടെ 11-ാം പതിപ്പിന് തുടക്കമായി. ഇന്ത്യ- ബംഗ്ലാദേശ് ചേംബര്‍ ഓഫ് കോമേഴ്സ് ഇന്‍ഡസ്ട്രി പ്രസിഡന്റ് മത്ലൂബ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. രാവിലെ 11 മുതല്‍ 7 വരെയാണ് പ്രദര്‍ശന സമയം. സന്ദര്‍ശിക്കുന്നതിനുള്ള ലിങ്ക്: https://foodtech.floor.bz/cast/login.

city exchange


പാക്കേജിംഗ് രംഗത്തെ പ്രമുഖരായ ഏയ്സ് ഫൈന്‍പാക്ക്, സീപാക്ക് ഇന്ത്യ, സ്മാര്‍ട്പാക്ക് എന്‍ജിനീയറിംഗ്, പെറ്റ് ബോട്ട്ലുകള്‍ നിര്‍മിക്കുന്ന ഡ്യൂറോപാക്ക്, സീവറുകള്‍ നിര്‍മിക്കുന്ന ഗാലക്സി സിവ്ടെക്, ടേണ്‍കീ സൊലൂഷന്‍സ് നല്‍കുന്ന ഗോമ പ്രോസസ്, ഡെയറി പ്രോസസിംഗ് മെഷീനറികളുമായി റെപ്യൂട്ട് എന്‍ജിനിയേഴ്സ്, കണ്‍വെയര്‍ ബെല്‍റ്റ് മേഖലയില്‍ നിന്ന് ദി ഇന്‍ഡസ്ട്രിയല്‍ സോഴ്സ്, വിവിധ ഉല്‍പ്പന്ന മേഖലകളില്‍ നിന്നുള്ള ഹാര്‍ലി കാംബെല്‍, മറൈന്‍ ഹൈഡ്രോകൊളോയ്ഡ്സ്, ടേസ്റ്റ് ഹെവന്‍ ചിക്കന്‍, വയനാട് ജാക്ഫ്രൂട്സ്, വെസ്റ്റേണ്‍ ഇന്ത്യാ കാഷ്യു തുടങ്ങി 42 സ്ഥാപനങ്ങളാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്.


ഇന്ന് (ഓഗസ്റ്റ് 25) ഫുഡ് സേഫ്റ്റി മാനേജ്മെന്റ്- യു എന്‍ ഫുഡ് സേഫ്റ്റ് കണ്‍സള്‍ട്ടന്റ് ഡോ. എന്‍ ആനന്ദവല്ലി, മൃഗങ്ങളില്‍ നിന്നുള്ള ഭക്ഷ്യോല്‍പ്പന്ന രംഗത്തെ സാധ്യതകള്‍- സെന്റര്‍ ഫോര്‍ ബയോറിസോഴ്സസ് എക്സി. ഡയറക്ടര്‍ ഡോ. അനില്‍ എസ് ദാസ്, നാളികേര ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ധന- കോക്കനട്ട് ഡെവലപ്മെന്റ് ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീകുമാര്‍, മത്സ്യോല്‍പ്പന്നരംഗത്തെ മൂല്യവര്‍ധന- സിഫ്റ്റ് ശാസ്ത്രജ്ഞ ഡോ. രമ്യ എസ്, ഡയറി, ക്ഷീരോല്‍പ്പന്ന മേഖല- റെപ്യൂട്ട് എന്‍ജിനിയേഴ്സ് എം ഡി ദിനേഷ് സി. നമ്പ്യാര്‍, ഫുഡ് പ്രോസസിംഗ് ഫണ്ട്- ലാലു പി എന്‍ കുട്ടി, നബാര്‍ഡ് ഡെപ്യൂട്ടി ജി എം, ഭക്ഷ്യസംസ്‌കരണരംഗത്തെ സാധ്യതകള്‍- ഗോമ പ്രോസസ് ഡി ജി എം മാര്‍ക്കറ്റിംഗ് അമോല്‍ മെയ്ന്ദി, നേപ്പാളിലെ സാധ്യതകള്‍- മുന്‍ നേപ്പാള്‍ സര്‍ക്കാര്‍ വകുപ്പ് സെക്രട്ടറി ഭാരത് താപ്പ, കാഠ്മണ്ഡു ത്രിഭുവന്‍ യൂണി. അസി. പ്രൊഫ. ഡോ. രഘു ബിര്‍ ബിസ്ത എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തും.

- Advertisement -
Ad image


ആദ്യദിനമായ ഇന്നലെ (ഓഗസ്റ്റ് 24) ശ്രീലങ്ക, ഇന്ത്യ എന്നിവിടങ്ങളിലെ ഭക്ഷ്യസംസ്‌കരണ വ്യവസായങ്ങള്‍- ശ്രീലങ്ക ഫുഡ് പ്രോസസേഴ്സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് മരിയോ ഡേ അല്‍വിസ്, സുമന്‍ പ്രൊജക്ട് കണ്‍സള്‍ട്ടന്റ്സ് എം ഡി സാഗര്‍ ആനന്ദ് കുറാദെ, പാക്കേജിംഗ് രംഗത്തെ സാധ്യതകള്‍- ശ്രീലങ്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിംഗ് പ്രസിഡന്റ് അനുരാധ ജയസിംഘെ, സസ്റ്റെയ്നബ്ള്‍ പാക്കേജിംഗ്- ഫ്യൂച്വര്‍ ഫോര്‍മാറ്റ്‌സ് എം ഡി ദേബബ്രത ദേബ് എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി.


ലോഗിന്‍ ചെയ്യുമ്പോള്‍ എത്തുന്ന ലാന്‍ഡിംഗ് പേജ് ഒരു എക്സ്പോ സെന്ററിന്റെ സ്വീകരണവേദി പോലെയാണ് രൂപകല്‍പ്പന ചെയ്തിരുന്നത്. ഇവിടെ നിന്ന് പ്രവേശിക്കാവുന്ന ഹാളുകളിലായി സാധാരണ പ്രദര്‍ശനങ്ങളിലെ പവലിയനുകള്‍ പോലെയാണ് പ്രദര്‍ശകരുടെ വിര്‍ച്വല്‍ ബൂത്തുകള്‍ സജ്ജീകരിച്ചിരുന്നത്. എല്ലാ വിര്‍ച്വല്‍ ബൂത്തുകളിലും ബ്രോഷറുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും എന്‍ക്വയറികള്‍ നല്‍കാനുമുള്ള സംവിധാനങ്ങളും വിഡിയോയും ലൈവ് ചാറ്റിംഗും ഒരുക്കിയിരുന്നു. ഇവയക്കു പുറമെ തത്സമയ വിഡിയോ കോണ്‍ഫറന്‍സിംഗിനുള്ള വിര്‍ച്വല്‍ മീറ്റിംഗ് റൂമുകളുമുണ്ട്. കൊച്ചി ആസ്ഥാനമായ പ്രമുഖ പ്രദര്‍ശന സംഘാടന കമ്പനിയായ ക്രൂസ് എക്‌സ്‌പോസാണ് ഫുഡ്ടെകിന്റെ സംഘാടകര്‍. പ്രദര്‍ശനം നാളെ (ഓഗസ്റ്റ് 26) സമാപിക്കും.

Share This Article
Leave a Comment
error: Content is protected !!