
ദോഹ: ഖത്തറിലെ പ്രമുഖ ഉപഭോക്തൃ ഇലക്ട്രോണിക്സ്, ഹോം അപ്ലയന്‍സസ് റീട്ടെയ്ലറായ ജംബോ ഇലക്ട്രോണിക്‌സ് ദോഹയിലെ മര്‍ഖിയ സ്ട്രീറ്റിലെ തവാര്‍ മാളിന്റെ ഒന്നാം നിലയില്‍ പുതിയ പ്രീമിയം സ്റ്റോര്‍ ആരംഭിച്ചതായി അറിയിച്ചു. പുതുമ, സൗകര്യം, ലോകോത്തര സേവനം തുടങ്ങി ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള റീട്ടെയില്‍ അനുഭവമാണ് പുതിയ ശാഖയില്‍ ലഭ്യമാവുക.

ദോഹയിലെ ഏറ്റവും ജനപ്രിയമായ ഷോപ്പിംഗ് ലക്ഷ്യസ്ഥലങ്ങളില്‍ ഒന്നായ തവാര്‍ മാളില്‍ പ്രവര്‍ത്തനം ആരംഭിച്ച പുതിയ സ്റ്റോര്‍ ടെലിവിഷനുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്ടോപ്പുകള്‍, ഹോം അപ്ലയന്‍സുകള്‍, സ്മാര്‍ട്ട് ഉപകരണങ്ങള്‍, ആക്‌സസറികള്‍ എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന ഉത്പന്ന നിരകളെ പ്രീമിയം ഇമ്മേഴ്‌സീവ് റീട്ടെയ്ല്‍ അന്തരീക്ഷത്തില്‍ അവതരിപ്പിക്കുന്നു.

പുതിയ പ്രീമിയം സ്റ്റോറിന്റെ പ്രധാന ആകര്‍ഷണമാണ് ഓഫ്‌ലൈന്‍, ഓണ്‍ലൈന്‍ ഷോപ്പിംഗ് ലോകങ്ങളെ പൂര്‍ണ്ണമായി ബന്ധിപ്പിക്കുന്ന വിപുലമായ ഓംനി-ചാനല്‍ ഷോപ്പിംഗ് പ്ലാറ്റ്ഫോം. സ്റ്റോറിനുള്ളില്‍ അഞ്ചു ഇന്ററാക്ടീവ് ഡിജിറ്റല്‍ സ്‌ക്രീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് js.qa/Jumbosouq.com ലൂടെ നേരിട്ട് ഉത്പന്നങ്ങള്‍ ബ്രൗസ് ചെയ്യാനും താരതമ്യം ചെയ്യാനും ഓര്‍ഡര്‍ ചെയ്യാനും ഇവ ഉപയോഗിക്കാം.
ഉപഭോക്താക്കള്‍ക്ക് ഈ ഡിജിറ്റല്‍ കിയോസ്‌കുകള്‍ ഉപയോഗിച്ച് സ്റ്റോറിനുള്ളില്‍ തന്നെ ഓര്‍ഡര്‍ പൂര്‍ത്തിയാക്കാം. ജംബോ സൂഖ് മുഖേന ഓര്‍ഡര്‍ ചെയ്ത ഉത്പന്നങ്ങള്‍ രണ്ട് മണിക്കൂറിനുള്ളില്‍ വീട്ടിലെത്തിക്കുന്നതിലൂടെ അതുല്യമായ വേഗവും സൗകര്യവും ഉപഭോക്താക്കള്‍ക്ക് ഉറപ്പാക്കുന്നു. ഖത്തറിലുടനീളം ജംബോയുടെ ഡിജിറ്റല്‍ റീട്ടയില്‍ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച JS.QA/Jumbosouq എന്ന ജംബോ ഇലക്ട്രോണിക്‌സിന്റെ സമര്‍പ്പിത ഇ-കോമേഴ്സ് വിഭാഗമാണ് ഈ സംവിധാനം നിയന്ത്രിക്കുന്നത്.
തവാര്‍ മാളിലെ പുതിയ പ്രീമിയം സ്റ്റോര്‍ ഖത്തറിലെ ഇലക്ട്രോണിക്സ് റീട്ടെയിലിംഗില്‍ തങ്ങള്‍ ലക്ഷ്യമിടുന്ന നവീകരണം പ്രതിഫലിപ്പിക്കുന്നതായി ജംബോ ഇലക്ട്രോണിക്‌സിന്റെ വൈസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ സജീദ് സുലൈമാന്‍ പറഞ്ഞു.
ഉപഭോക്തൃ പ്രാപ്യതയും ഇടപെടലും ഡിജിറ്റല്‍ ഇന്റഗ്രേഷനും എല്ലാത്തരം റീട്ടെയില്‍ ടച്ച്പോയിന്റുകളിലും മെച്ചപ്പെടുത്തുക എന്നതിലേക്ക് തങ്ങള്‍ നീങ്ങുകയാണെന്ന് ജംബോ ഇലക്ട്രോണിക്‌സിന്റെ ഡയറക്ടറും സി ഇ ഒയുമായ സി വി റപ്പായി കൂട്ടിച്ചേര്‍ത്തു.
പുതിയ സ്റ്റോറില്‍ ആകര്‍ഷകമായ ഓഫറുകള്‍, ലൈവ് പ്രൊഡക്റ്റ് ഡെമോകള്‍, പ്രത്യേക ഉപഭോക്തൃ സേവനങ്ങള്‍, സുസജ്ജമായ ആഫ്റ്റര്‍-സെയില്‍സ് പിന്തുണ എന്നിവയും ലഭ്യമാകും. ഉപഭോക്തൃ സംതൃപ്തി ഉയര്‍ത്തുന്നതില്‍ ജംബോയുടെ പ്രതിജ്ഞ ഇതിലൂടെ കൂടുതല്‍ ശക്തമായി നിലനിര്‍ത്തപ്പെടുന്നു.
തവാര്‍ മാള്‍ പ്രീമിയം സ്റ്റോര്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെ ജംബോ ഇലക്ട്രോണിക്‌സ് ഖത്തറിലെ സാന്നിധ്യം വ്യാപിപ്പിക്കുകയും രാജ്യത്തെ റീട്ടെയില്‍ രംഗത്തെ സാങ്കേതികവും അനുഭവപരവുമായ നിലവാരങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുന്നു.

