പറവൂര്‍ താലൂക്ക് പ്രസ്സ് ക്ലബ് ഓഫീസ് ഉദ്ഘാടനം

Web Desk
1 Min Read

പറവൂര്‍: പറവൂര്‍ താലൂക്ക് തലത്തില്‍ അച്ചടി മാധ്യമങ്ങളുടെയും ഓണ്‍ലൈന്‍ ചാനലുകളുടെയും കൂട്ടായ്മയായി രൂപീകരിച്ച് മൂന്ന് വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന പറവൂര്‍ താലൂക്ക് പ്രസ്സ് ക്ലബിന്റെ പുതിയ ഓഫീസ് ബാലസാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബിജോയ് ആന്റു സ്രാമ്പിക്കല്‍ അധ്യക്ഷത വഹിച്ചു.

city exchange

പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ പ്രശാന്ത് പി നായര്‍ അംഗത്വ വിതരണം നിര്‍വ്വഹിച്ചു. പറവൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ വി എ പ്രഭാവതി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ്, വാര്‍ഡ് കൗണ്‍സിലര്‍ എം രഞ്ജിത്ത്, ടി ആര്‍ ബോസ് (സി പി എം), എം എസ് റെജി (കോണ്‍ഗ്രസ്), ടി എ ദിലീപ് (ബി ജെ പി), ലീഗല്‍ അഡൈ്വസര്‍ അഡ്വ. കെ എസ് ഹരിഹരന്‍, വൈസ് പ്രസിഡന്റ് വി ആര്‍ നോയല്‍ രാജ്, സെക്രട്ടറി കെ എസ് കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഒഴിഞ്ഞ കുപ്പികളില്‍ ഇന്ത്യയുടെ ഏഴ് ചരിത്ര സ്മാരകങ്ങള്‍ വരച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടിയ കാജല്‍ ജ്യോതിലാലിനെ ജോയിന്റ് സെക്രട്ടറി സുബിത ബോസ് പൊന്നാടയണിയിച്ച് ആദരിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!