

കൊച്ചി: ഇന്ദ്യു സ്‌കിന്‍ ക്ലിനിക് ആന്റ് കോസ്മെറ്റോളജി സെന്റര്‍ മെഡിഫേഷ്യല്‍ ലോഞ്ച് നടന്‍ ദിലീപ് ഉദ്ഘാടനം ചെയ്തു. ലോകോത്തര ബ്രാന്‍ഡായ ക്രിസ്റ്റല്‍ പ്രോയുടെ ബോഡി കൊണ്ടറിങ്, ജെറ്റ് പീല്‍ ഉപകരണങ്ങളുടെ അനാച്ഛാദനവും നടന്നു. ചര്‍മ്മ ചികിത്സകള്‍, ഹെയര്‍ മാറ്റിവെയ്ക്കല്‍, ഹെയര്‍ സംബന്ധമായ ചികിത്സകള്‍, കോസ്മെറ്റിക് ഗൈനക്കോളജി, കോസ്മെറ്റിക് എന്‍ഡോക്രൈനോളജി, കോസ്മെറ്റിക് സര്‍ജറി, പ്ലാസ്റ്റിക് സര്‍ജറി തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാകും.

ഡെര്‍മറ്റോളജി ചികിത്സക്കുള്ള പ്രത്യേക സൗകര്യമാണ് പുതിയ മെഡിഫേഷ്യല്‍ ലോഞ്ച് കോസ്മെറ്റിക്. ഇരുപതിലധികം വ്യത്യസ്ത തരത്തിലുള്ള ചര്‍മ്മ ചികിത്സകള്‍ ഇവിടെ ലഭ്യമാണ്. ക്രിസ്റ്റല്‍ പ്രൊ എന്ന പുതിയ ബോഡി കൊണ്ടറിങ് ഉപകരണവും ഉദ്ഘാടന വേളയില്‍ പുറത്തിറക്കി. ചര്‍മ്മത്തിന് താഴെയുള്ള അധിക കൊഴുപ്പിനെ അടിസ്ഥാനമാക്കി ഇത് ചികിത്സിക്കും. ജെറ്റ് പ്രഷര്‍ എനര്‍ജി ഉപയോഗിച്ച് സവിശേഷമായ പേറ്റന്റ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ജെറ്റ്പീല്‍ മെഷീനും ക്ലിനിക്ക് അവതരിപ്പിച്ചിട്ടുണ്ട്. ചികിത്സ സുരക്ഷിതവും സൂചി രഹിതവും വേദനയില്ലാത്തതുമാണ്. അതിവേഗം ഫലം ലഭിക്കുകയും ചെയ്യും.


പ്രശസ്ത ഡെര്‍മറ്റോളജിസ്റ്റും കോസ്മെറ്റോളജിസ്റ്റുമായ ഡോ. ഇന്ദു ബാലന്‍ ആരംഭിച്ച ഇന്ദ്യു സ്‌കിന്‍ ക്ലിനിക് ആന്റ് കോസ്മെറ്റോളജി സെന്റര്‍ എളമക്കരയിലാണ് പ്രവര്‍ത്തിക്കുന്നത്. കോസ്മെറ്റോളജി, കോസ്മെറ്റിക് ഗൈനക്കോളജി, കോസ്മെറ്റിക് എന്‍ഡോക്രൈനോളജി, കോസ്മെറ്റിക് സര്‍ജറി, ഹെയര്‍ ട്രീറ്റ്മെന്റ് എന്നിവയില്‍ ചികിത്സകള്‍ വാഗ്ദാനം ചെയ്യുന്നതിനും സൗന്ദര്യ പ്രശ്നങ്ങള്‍ക്ക് യഥാര്‍ഥ പരിഹാരങ്ങള്‍ നല്‍കുന്നതിനും ഇന്ദ്യു സംയോജിത ചികിത്സാരീതിയാണ് പിന്തുടരുന്നത്.
സൗന്ദര്യശാസ്ത്രപരമായ വ്യത്യാസങ്ങള്‍ക്ക് എന്‍ഡോക്രൈനോളജിക്കല്‍ സൊല്യൂഷനുകള്‍ നല്‍കുന്ന ഇന്ത്യയിലെ ആദ്യത്തേതും ഏകവുമായ കേന്ദ്രമാണിത്. കേരളത്തിലെ കോസ്മെറ്റിക് ഗൈനക്കോളജിയിലെ പയനിയര്‍മാര്‍ എന്ന നിലയില്‍ അത്യാധുനിക സാങ്കേതിക വിദ്യയും ഉപകരണങ്ങളും ഇന്ദ്യുവിനുണ്ട്.
കൊച്ചിയില്‍ ഇത്തരത്തിലുള്ള ഏറ്റവും വലിയ സൗകര്യമുള്ള ഇന്ദ്യു 10-ലധികം പ്രവര്‍ത്തനക്രമങ്ങളുള്ള വിശാലവും അണുവിമുക്തവുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു. സ്വകാര്യ വെയിറ്റിംഗ് റൂമുകളും വി ഐ പി ലോഞ്ചുകളും ഈ സൗകര്യത്തില്‍ ഉള്‍പ്പെടുന്നു. ഡോ. ഇന്ദു ബാലന്‍ കോസ്മെറ്റോളജിയിലും ഹെയര്‍ മാറ്റി വയ്ക്കലിലും ഏകദേശം ഒരു ദശാബ്ദത്തെ എക്‌സ്പീരിയന്‍സ് കൈകൊള്ളുന്നു. കോസ്‌മോഡെര്‍മ, കായ സ്‌കിന്‍ ക്ലിനിക്, ക്യൂട്ടിസ് ഇന്റര്‍നാഷണല്‍ തുടങ്ങിയ പ്രശസ്ത ബ്രാന്‍ഡുകളുമായി ബന്ധപ്പെട്ടിരിക്കുന്നു.
ചര്‍മ്മസംരക്ഷണത്തിന് പുത്തന്‍ കാഴ്ചപ്പാടും ദര്‍ശനപരമായ സമീപനവും കൊണ്ടുവരുന്നതില്‍ ഡോ. ഇന്ദു മികവ് പുലര്‍ത്തുന്നു. അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ സീനിയര്‍ റെസിഡന്റ്ഷിപ്പ് പൂര്‍ത്തിയാക്കി ഡോ. ഇന്ദു അമേരിക്കന്‍ ബോര്‍ഡ് ഓഫ് കോസ്‌മെറ്റിക് ഗൈനക്കോളജി നടത്തിയ കോസ്‌മെറ്റോളജി, സൗന്ദര്യശാസ്ത്ര ഗൈനക്കോളജി വര്‍ക്ക്‌ഷോപ്പുകളിലും പങ്കെടുത്തിട്ടുണ്ട്. കൂടാതെ, ബോട്ടുലിനം ടോക്സിന്‍, ഇന്‍ജക്റ്റബിള്‍സ് പരിശീലന ശില്‍പശാലകള്‍ അവര്‍ വിജയകരമായി നടത്തിയിട്ടുണ്ട്.
സി എസ് ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡോ. ഇന്ദു ബാലന്‍ കായംകുളത്ത് ഒരു സമാന്തര ക്ലിനിക്കും നടത്തുന്നു. അവിടെ സബ്സിഡി നിരക്കല്‍ ചികിത്സകള്‍ ലഭ്യമാക്കുന്നു.

