‘സലാര്‍’ ടീസര്‍ ജൂലൈ ആറിന്

Web Desk
1 Min Read

ചെന്നൈ: പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് നായകനായ ‘സലാര്‍’ എന്ന ചിത്രത്തിന്റെ ടീസര്‍ ജൂലൈ ആറിന് രാവിലെ 5.12ന് ഹോംബാലെ ഫിലിംസ് പുറത്തിറക്കുന്നു.

city exchange

ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ ചിത്രങ്ങളിലൊന്നായ ‘സലാര്‍’ കെജിഎഫ്‌നു ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സിനിമയാണ്. പ്രഭാസിനെ നായകനാക്കി ഹോംബാലെ ഫിലംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

എല്ലാ ഭാഷകള്‍ക്കും ഒരു ടീസറായിരിക്കും. കെജിഎഫ് 2, കാന്താര തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകളിലൂടെ 2022 വര്‍ഷം കീഴടക്കിയശേഷം ബോക്സ് ഓഫീസില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാന്‍ പോകുന്ന ഹോംബാലെ ഫിലിംസിന്റെ അടുത്ത വലിയ പ്രോജക്ടാണ് ‘സലാര്‍’.

സലാറില്‍ പ്രഭാസിനൊപ്പം പ്രധാന റോളുകളില്‍ പൃഥ്വിരാജ് സുകുമാരന്‍, ശ്രുതി ഹാസന്‍, ജഗപതി ബാബു എന്നിവരും അഭിനയിക്കുന്നു. 2023 സെപ്റ്റംബര്‍ 28നാണ് സലാര്‍ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.
കേരളത്തില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് തിയേറ്ററുകളില്‍ എത്തിക്കുന്നത്. പി ആര്‍ ഒ: മഞ്ജു ഗോപിനാഥ്.

- Advertisement -
Ad image

Share This Article
Leave a Comment
error: Content is protected !!