

തിരുവനന്തപുരം: കവടിയാര്‍ ടി എം സി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈല്‍ ടെക്്നോളജിയില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്ക് ആപ്പിള്‍ ട്രെയിനിങ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

ഡയറക്ടര്‍ ജമീല്‍ യൂസഫ് അധ്യക്ഷത വഹിച്ചു. കുറവന്‍കോണം വാര്‍ഡ് കൗണ്‍സിലര്‍ പി ശ്യാംകുമാര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

അഡ്മിനിസ്ട്രേറ്റര്‍ പനച്ചമൂട് ഷാജഹാന്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ തെക്കന്‍സ്റ്റാര്‍ ബാദുഷ, ട്രെയിനര്‍മാരായ മുഹമ്മദ് സാദിഖ് എ പി, മുഹമ്മദ് ഷാക്കിര്‍ പി പി, കിക്കി രാഗേഷ് എന്നിവര്‍ പ്രസംഗിച്ചു.
ഓണാഘോഷത്തിനുള്ള ടെക് ഓണം 2023 ബ്രോഷര്‍ പ്രേംനസീര്‍ സുഹൃത് സമിതി സെക്രട്ടറി തെക്കന്‍ സ്റ്റാര്‍ ബാദുഷക്ക് നല്കി പ്രകാശനം ചെയ്തു. കോഴ്സ് അപ്ഗ്രഡേഷന് പ്രോഗ്രാം നടന്നു.

