ഉത്രാ വധക്കേസ്: പാമ്പിനെക്കൊണ്ട് ഡമ്മിയില്‍ കടിപ്പിച്ച് പരിശോധന

Web Desk
1 Min Read

തിരുവനന്തപുരം: കൊല്ലം ഉത്രാ വധക്കേസില്‍ അസാധാരണ തെളിവെടുപ്പുമായി അന്വേഷണ സംഘം. പാമ്പിനെ കൊണ്ടു കടിപ്പിക്കുന്നതിന്റെ ഡമ്മി പരിശോധയുടെ വാര്‍ത്തകളാണ് പുറത്തു വന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ഡമ്മി പരിശോധന നടന്നത്. പ്രോസിക്യൂഷന്‍ തെളിവായി ഈ ദൃശ്യങ്ങളും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

city exchange

കേട്ടുകേള്‍വിയില്ലാത്ത വിധം നടന്ന കൊലപാതകത്തിന്റെ നിര്‍ണായക പരിശോധന ദൃശ്യങ്ങളാണ് പുറത്തു വന്നത്. കഴിഞ്ഞ വര്‍ഷം വനം വകുപ്പിന്റെ അരിപ്പ സ്റ്റേറ്റ് ട്രെയിംനിംഗ് സെന്റിലായിരുന്നു ഡമ്മി പരിശോധന. അന്വേഷണ ഉദ്യോഗസ്ഥന്‍, തഹസില്‍ദാര്‍, സര്‍പ്പ പഠന വിദഗ്ധന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന നടന്നത്.

കൃത്രിമ കയ്യില്‍ ഇറച്ചി കഷണം ഘടിപ്പിച്ചായിരുന്നു പരിശോധന. ഉത്രയുടെ കയ്യില്‍ രണ്ട് മുറിവുകളാണ് ഉണ്ടായിരുന്നത്. ഇത്രയും അകലത്തില്‍ സ്വാഭാവികമായി പാമ്പ് കടിക്കാറില്ല. രണ്ട് മുറിവുകളും തമ്മിലുള്ള ആഴ വ്യത്യാസം കണ്ടെത്തിയ അന്വേഷണ സംഘം കൊലപാതകമെന്നത് ഉറപ്പിക്കുകയായിരുന്നു. ഇക്കാര്യങ്ങളും ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. അന്തിമ വാദം നടക്കുന്ന ഉത്രക്കേസില്‍ അടുത്ത മാസം വിധി പറഞ്ഞേക്കും.

Share This Article
Leave a Comment
error: Content is protected !!