ഗ്ലോറിയ ചിട്ടി തട്ടിപ്പ്; രണ്ട് പ്രതികള്‍ പിടിയില്‍

Web Desk
1 Min Read

കൊച്ചി: ഗ്ലോറിയ ചിട്ടി തട്ടിപ്പ് നടത്തിയ രണ്ട് പ്രതികള്‍ പിടിയില്‍. എറണാകുളം തേവര കൊന്തുരുത്തി പള്ളിക്ക് സമീപം പ്രവര്‍ത്തിച്ചിരുന്ന ഗ്ലോറിയ ചിറ്റ്‌സ് എന്ന ചിട്ടി കമ്പനി നടത്തി നിരവധി ആളുകളെ കബളിപ്പിച്ച കേസിലാണ് ഇരുവരും പിടിയിലായത്. ഇവര്‍ ഒളിവില്‍ കഴിയുകയായിരുന്നു.

city exchange

തേവര കോന്തുരുത്തി കാട്ടിപ്പറമ്പില്‍ ബോണി (47), ടോണി (46) എന്നിവരാണ് അറസ്റ്റിലായത്. എറണാകുളം ടൗണ്‍ സൗത്ത് പൊലീസാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്.

കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് ബാംഗ്ലൂര്‍, മൈസൂര്‍, ഗൂഡല്ലൂര്‍ എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇരുവരും. തുടര്‍ന്ന് കോടതി ജാമ്യം നിഷേധിച്ചതോടെ കീഴടങ്ങുകയായിരുന്നു.

കോന്തുരുത്തി പരിസരങ്ങളിലുമുള്ള സാധാരണക്കാരും കൂലിപ്പണിക്കാരുമായ ജനങ്ങളെ ഭക്തിയിലൂടെയും കൗണ്‍സിലിങ്ങിലൂടെയും പറഞ്ഞു വിശ്വസിച്ചാണ് കേസിലെ ഒന്നാം പ്രതി സിസിലി ചിട്ടിയില്‍ ചേര്‍ത്തത്. അടവുകള്‍ പൂര്‍ത്തിയായ ചിട്ടിപ്പണം നല്‍കാതെ പുതിയ ചിട്ടികള്‍ ചേര്‍ത്തും ഉയര്‍ന്ന പലിശ വാഗ്ദാനം നല്‍കിയും ആളുകളെ ചതിക്കുകയായിരുന്നു.

- Advertisement -
Ad image

വിവാഹ ആവശ്യത്തിനും കുട്ടികളുടെ പഠനാവശ്യത്തിനുമായി ചിട്ടി പിടിച്ചവര്‍ പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പ്രതികള്‍ ഒളിവില്‍ പോയത്. പോലീസില്‍ പരാതി നല്‍കുന്നതില്‍ നിന്നും ഇവര്‍ ആളുകളെ പ്രലോഭനങ്ങള്‍ വാഗ്ദാനം ചെയ്ത് പിന്തിരിപ്പിച്ചിരുന്നു. ഇരുവരും അറസ്റ്റിലായതോടെ കൂടുതല്‍ പേര്‍ പരാതിയുമായി മുന്നോട്ടു വരികയായിരുന്നു.

എറണാകുളം അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ പി രാജകുമാറിന്റെ മേല്‍നോട്ടത്തില്‍ ഇന്‍സ്‌പെക്ടര്‍ എം എസ് ഫൈസല്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ ശരത്ത്, ഉണ്ണികൃഷ്ണന്‍, എസ് സി പി ഒമാരായ സനീഷ്, ബീന, ജിഷ, സി പി ഒ സുമേഷ്, ഡി വി ആര്‍ സി പി ഒ തിലകന്‍ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!