

കൊച്ചി: പ്രമുഖ വ്യവസായ ഗ്രൂപ്പായ വീനസ് ചലച്ചിത്ര നിര്‍മ്മാണ മേഖലയിലേക്ക് കടക്കുന്നു. ആദ്യ രണ്ട് ചിത്രങ്ങളും തമിഴിലാണ് നിര്‍മ്മിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ ആദ്യ ചിത്രം ‘നറുമുഗൈ’യുടെ ടൈറ്റില്‍ ലോഞ്ചും രണ്ടാമത്തെ ചിത്രത്തിന്റെ പൂജയും കൊച്ചിയില്‍ നടന്നു.

ബിഗ്ബോസ് ഫെയിം സൂര്യ ജെ മേനോന് തിരക്കഥയെഴുതി പ്രധാന കഥാപാത്രമാവുന്ന ‘നറുമുഗൈ’ സംവിധാനം ചെയ്യുന്നത് ജെസ്പാല് ഷണ്മുഖനാണ്. വീനസ് ഗ്രൂപ്പിന്റെ ബാനറില്‍ ബ്രൂണോ ഹാരിസണ്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫാബ്സ് (യു എ ഇ) ആണ് സഹനിര്‍മ്മാതാക്കള്‍.

ടി എസ് ജെ ഫിലിം കമ്പനിയുടെ നിര്‍മ്മാണ പങ്കാളിത്തത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രൊജക്ട് ഡിസൈനര്‍ ജിനു വി നാഥ് ആണ്. തീര്‍ത്തും റൊമാന്റിക് ഫാമിലി എന്റര്ടെയിന്മന്റ് സ്വഭാവത്തിലുള്ള ചിത്രത്തിന്റെ സംഭാഷണം ഒരുക്കിയത് അരുള്‍ കുമാറാണ്. ‘നറുമുഗൈ’ ഒക്ടോബര്‍ ആദ്യ വാരത്തില്‍ തിയേറ്റര്‍ റിലീസിനെത്തുമെന്ന് സംവിധായകന് അറിയിച്ചു.
പ്രശസ്ത നര്‍ത്തകി ഷാരോണ്‍ ലൈസന് ആണ് ചിത്രത്തിന്റെ കൊറിയോഗ്രാഫര്‍. ഡി ഒ പി: ഷെട്ടി മാണി, എഡിറ്റിംങ്: ഡ്രീമി ഡിജിറ്റല്‍, സംഗീതം: മുത്തു, പി ആര് ഒ: പി ശിവപ്രസാദ്.

