

ആലുവ: ആറു വയസ്സുകാരി ചാന്ദിനിയെ കൊലപ്പെടുത്തിയ പ്രതിക്കെതിരെ ഒരു പഴുതുപോലും ഇല്ലാത്ത രീതിയില്‍ അന്വേഷണം നടത്തി എത്രയും വേഗം കുറ്റപത്രം സമര്‍പ്പിച്ച് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷയായ വധശിക്ഷ ഉറപ്പ് വരുത്തണമെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ എസ് പിയോട് ആവശ്യപ്പെട്ടു.

കുട്ടിയുടെ സംസ്കാര ചടങ്ങുകള്‍ക്കു ശേഷം ജെബി മേത്തര്‍ എം പിയോടും മുന്‍സിപ്പല്‍ ചെയര്മാന് എം ഒ ജോണിനുമൊപ്പം അന്‍വര്‍ സാദത്ത് എം എല്‍ എ ആലുവ കാരോത്തുകുഴി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടിയുടെ മാതാവിനെ സന്ദര്‍ശിച്ചു. പ്രതിക്ക് വധശിക്ഷ തന്നെ വാങ്ങിക്കൊടുക്കാനുള്ള നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് എം എല്‍ എയോടും എം പിയോടും ചെയര്‍മാനോടും കുട്ടിയുടെ മാതാവ് ആവശ്യപ്പെട്ടു.

കേസിന്റെ വിചാരണ എത്രയും വേഗം തീര്‍ക്കാന്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് എം എല്‍ എ ഗവണ്മെന്റിനോട് ആവശ്യപ്പെട്ടു. കുടുംബത്തിന് പരമാവധി നല്കാന് കഴിയുന്ന ധനസഹായം നല്‍കണമെന്നും എം എല്‍ എ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
നഗരത്തില്‍ പൊലീസ് പെട്രോളിങ് ശക്തമാക്കണമെന്നും എം എല്‍ എ ആവശ്യപ്പെട്ടു.

