അയല്‍വാസികളെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച വീട്ടമ്മ അറസ്റ്റില്‍

Web Desk
1 Min Read

കൊച്ചി: അയല്‍വാസികളായ അച്ഛനെയും മകനെയും വെട്ടിക്കൊല്ലാന്‍ ശ്രമിച്ച വീട്ടമ്മ അറസ്റ്റില്‍. വടക്കേക്കര പട്ടണം കിഴക്കേത്തറ ബേബി (56)യെയാണ് വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

city exchange

പട്ടണം മുണ്ടേപ്പാടം ഭാഗത്ത് പുത്തേഴത്ത് വീട്ടില്‍ ഷാജിയെയും മകന്‍ വിഷ്ണുവിനെയും വീട്ടില്‍ അതിക്രമിച്ചു കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. അയല്‍വാസികളായ ബേബിയും ഷാജിയുടെ വീട്ടുകാരുമായി തമ്മില്‍ വര്‍ഷങ്ങളായി അതിര്‍ത്തിവേലിയെ സംബന്ധിച്ച് തര്‍ക്കമുണ്ടായിരുന്നതാണ് കൊലപാതക ശ്രമത്തിലെത്തിയത്.

ബേബി അതിര്‍ത്തി വേലി പൊളിച്ച് പണിയുന്നത് വിഷ്ണു ചോദ്യം ചെയ്തതോടെ വിഷ്ണുവിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി കയ്യിലുണ്ടായിരുന്ന വാക്കത്തി കൊണ്ട് ബേബി വിഷ്ണുവിനെയും അതിക്രമം തടയാന്‍ ശ്രമിച്ച അച്ഛന്‍ ഷാജിയേയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

- Advertisement -
Ad image

ആക്രമണത്തില്‍ പരിക്കേറ്റ ഷാജിയും വിഷ്ണുവും ആശുപത്രിയില്‍ ചികില്‍സയിലാണ്. വടക്കേക്കര പൊലീസ് ഇന്‍സ്‌പെക്ടര്‍ വി സി സൂരജ്, എസ് ഐമാരായ എം എസ് ഷെറി, വി എം റസാഖ്, സി പി ഒമാരായ എന്‍ എം പ്രണവ്, കെ ജിഷീല എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ബേബിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

TAGGED:
Share This Article
Leave a Comment
error: Content is protected !!