എം എസ് എം ഹൈസക് ഒക്ടോബർ 22ന് മുക്കത്ത്

Web Desk
1 Min Read

കോഴിക്കോട്: “ധാർമികതയാണ് മാനവികതയുടെ ജീവൻ” എന്ന പ്രമേയത്തിൽ എം എസ് എം കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന “ഹൈസക്” ജില്ലാ ഹയർ സെക്കണ്ടറി വിദ്യാർഥി സമ്മേളനം ഒക്ടോബർ 22ന് മുക്കത്ത് നടക്കും. 3000 ഹയർ സെക്കണ്ടറി വിദ്യാർഥികൾ സമ്മേളനത്തിൽ പങ്കെടുക്കും.

city exchange

ഹൈസക്കിന്റെ ഭാഗമായി എല്ലാ ശാഖാ കേന്ദ്രങ്ങളിലും ഫാമിലി മീറ്റുകളും മണ്ഡലം തലത്തിൽ പ്രീ- ഹൈസക്കുകളും നടക്കും. ഹയർ സെക്കണ്ടറി സ്കൂളുകൾ കേന്ദ്രീകരിച്ച് സന്ദേശ രേഖ വിതരണം, ലഹരി വിരുദ്ധ എക്സിബിഷനുകൾ തുടങ്ങിയവ സംഘടിപ്പിക്കും.

വിദ്യാർഥികൾക്കായി വൈജ്ഞാനിക മത്സരങ്ങൾ ഉണ്ടാകും. കോഴിക്കോട്ട് ചേർന്ന എം എസ് എം ജില്ലാ കൗൺസിലിൽ ഹൈസക് പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. എം എസ് എം സംസ്ഥാന ജോയിന്റ് സെക്രട്ടറി ശിബിലി മുഹമ്മദ് കൗൺസിൽ ഉദ്ഘാടനം ചെയ്തു.

എം എസ് എം ജില്ലാ പ്രസിഡണ്ട് അസ്ജദ് കടലുണ്ടി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഷമൽ മുഹമ്മദ് പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു. അഹമ്മദ് റിഹാബ്, ജാസിൽ, മുബഷിർ ഫറോക്ക്, ഡോ. ബിദാർ, ഫവാസ് മൂസ, ഹനൂൻ അത്താണിക്കൽ, സിറാജ് പൊക്കുന്ന്, റസീൻ അലി ബറാമി, ജിഹാദ് കുരുവട്ടൂർ, സയാൻ എരഞ്ഞിക്കൽ, സബീൽ കൊടിയത്തൂർ, മുഫസ്സിൻ മുക്കം, ഷഹിൻ സർഷാദ് എന്നിവർ സംസാരിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!