അല്‍ ഫുനൂന്‍ സംസ്ഥാന ഇന്റര്‍ കോളേജ്യേറ്റ് അറബിക് കലാമേളക്ക് ഉജ്ജ്വല തുടക്കം

Web Desk
2 Min Read

അരീക്കോട്: കെ എന്‍ എം വിദ്യാര്‍ഥി വിഭാഗമായ മുജാഹിദ് സ്റ്റുഡന്‍സ് മൂവ്‌മെന്റ്് എം എസ് എം സംഘടിപ്പിച്ച ‘അല്‍ ഫുനൂന്‍’ ഇന്റര്‍കോളേജിയേറ്റ് അറബിക് സാഹിത്യ മേളക്ക് തുടക്കമായി. ധാര്‍മികതയാണ് മാനവികതയുടെ ജീവന്‍ എന്ന പ്രമേയത്തില്‍ സെപ്റ്റംബര്‍ ആറിന് കോഴിക്കോട് നടത്തുന്ന 17-ാമത് അന്താരാഷ്ട്ര അറബിക് വിദ്യാര്‍ഥി സമ്മേളനത്തിന്റെ ഭാഗമായി നടന്ന അറബിക് വിദ്യാര്‍ഥി സാഹിത്യമേള കാലിക്കറ്റ് സര്‍വ്വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗം പ്രൊഫ. എന്‍ വി അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു.

city exchange

കലയും സാഹിത്യവും വിദ്യാര്‍ഥികളില്‍ ദൈവ നിഷേധവും സാമൂഹ്യവിരുദ്ധ ചിന്തകളും വളര്‍ത്തിയെടുക്കാന്‍ പരിശ്രമിക്കുന്ന പുതിയകാലത്ത് ധര്‍മ്മബോധവും സമൂഹ നന്മയും വളര്‍ത്തുന്ന സര്‍ഗ്ഗ സൃഷ്ടികള്‍ക്ക് വഴി തെളിക്കാന്‍ അല്‍ഫുനൂന് സാധിക്കട്ടെ എന്നദ്ദേഹം ആശംസിച്ചു.

കേരളത്തിനകത്തും പുറത്തും നിന്നുമായി അഞ്ഞൂറോളം അറബി ഭാഷാ പഠിതാക്കള്‍ പങ്കെടുത്തു. സംസ്ഥാനത്തെ ഇരുപതോളം അറബിക് കോളേജുകള്‍, വിവിധ സര്‍വകലാശാല അറബിക് പഠനവകുപ്പുകള്‍, ഇതര ആര്‍ട്‌സ് കോളേജുകള്‍ എന്നിവടങ്ങളില്‍ നിന്നായി വിദ്യാര്‍ഥി പ്രാതിനിധ്യം അറിയിച്ച പ്രസ്തുത മേളയില്‍ എട്ട് വേദികളിലായി 36 ഇനം മത്സരങ്ങളാണ് അരങ്ങേറിയത്.

- Advertisement -
Ad image

പ്രശസ്ത എഴുത്തുകാരനും വിചിന്തനം വാരിക പത്രാധിപരുമായ ഇ കെ എം പന്നൂര്‍ മുഖ്യാതിഥിയായി. കൗമാരം കൈമുതലായി കാത്തു സൂക്ഷിക്കേണ്ട സര്‍ഗ്ഗാത്മകതകള്‍ കാലം ആവശ്യപ്പെടുന്ന നേര്‍രേഖയില്‍ സഞ്ചരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യം രാഷ്ട്രീയപരമായും വൈജ്ഞാനികപരമായും കടുത്ത അരക്ഷിതാവസ്ഥയില്‍ ആപതിക്കുമ്പോള്‍ കലയും കലാലയവും കാവലാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡോ. പി പി അബ്ദുല്‍ ഹഖ്, എം സ്വലാഹുദ്ദീന്‍ മദനി, സുല്ലമുസ്സലാം അറബിക് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ആരിഫ് സൈന്‍, ഡോ. പി എം എ വഹാബ് എന്നിവര്‍ സംസാരിച്ചു.

പുതുമയുള്ളതും മികവാര്‍ന്നതുമായ പ്രകടനങ്ങള്‍, അറബിക് സാഹിത്യ മേഖലയിലെ വ്യത്യസ്തവും വൈവിധ്യപൂര്‍ണവുമായ കലാവൈഭവങ്ങള്‍ എന്നിവ ‘അല്‍ ഫുനൂന്‍’ കലാമേളയെ വ്യതിരക്തമാക്കി.
എം എസ് എം സംസ്ഥാന പ്രസിഡന്റ് അമീന്‍ അസ്‌ലഹ്, ജനറല്‍ സെക്രട്ടറി സുഹ്ഫി ഇംറാന്‍ സംസ്ഥാന ഭാരവാഹികളായ ആസിഫ് ഇസ്ലാഹി, ജംഷീദ് ഇരിവേറ്റി, ആദില്‍ പി ടി, സംസ്ഥാന അറബിക് വിംഗ് കണ്‍വീനര്‍ അബ്ദുസലാം ശാക്കിര്‍, അല്‍ ഫുനൂന്‍ കണ്‍വീനര്‍ ഫഹദ് ബിന്‍ റഷീദ് സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളായ ജംഷീദലി സലഫി, ഷാഹിന്‍, ആദില്‍ ബിന്‍ ഷരീഫ്, ഷഫീഖ് കല്ലിക്കണ്ടി എന്നിവര്‍ നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!