സ്വപ്നങ്ങള്‍ക്കപ്പുറം

Web Desk
1 Min Read

സംഭവബഹുലമായ ജീവിത യാഥാര്‍ഥ്യം പകര്‍ത്തിയ ചിത്രം ആക്ഷന്‍ ഒ ടി ടിയില്‍ റിലീസായി.
സ്വപ്നങ്ങള്‍ പലപ്പോഴും ജീവിതത്തിന് പ്രതീക്ഷയുടെ ജാലകമാണ് നല്‍കുന്നത്. സ്വപ്‌നങ്ങള്‍ക്കപ്പുറമായ കാഴ്ചകളാണ് കുര്യന്‍ എന്ന യുവാവിന്റെ ജീവിതത്തില്‍ അനുഭവങ്ങളുടെ ചുരുള്‍ നിവര്‍ത്തുന്നത്. പൊതുരംഗത്ത് നടന്ന സംഭവിക്കാന്‍ പാടില്ലാത്ത ഒരു അനുഭവ കഥയാണ് സ്വപ്നങ്ങള്‍ക്കപ്പുറം എന്ന സിനിമയിലൂടെ വിഷയമാകുന്നത്. പി ആന്റ് ജി സിനിമാസിന്റെ ബാനറില്‍ പ്രേം ആര്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്വപ്നങ്ങള്‍ക്കപ്പുറം. ചിത്രം നിര്‍മ്മിക്കുന്നത് എന്‍ കെ ഭാസ്‌ക്കരന്‍ പയ്യന്നൂര്‍ ആണ്. എന്‍ കെ ഭാസ്‌ക്കരനാണ് കഥ, തിരക്കഥ, സംഭാഷണം, ഗാനരചന എന്നിവ നിര്‍വഹിക്കുന്നത്. പ്രേംകുമാര്‍ മുംബൈ സംഗീതവും ഷാജി ജേക്കബ് ഛായാഗ്രഹണവും അനന്തു എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു.

city exchange

കലാസംവിധാനം ബാലന്‍ കൈതപ്രം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിയാസ് മുഹമ്മദ്. വസ്ത്രാലങ്കാരം ബാലന്‍ മട്ടന്നൂര്‍, മേക്കപ്പ് പുനലൂര്‍ രവി, കൊറിയോഗ്രാഫര്‍ ഇംതിയാസ് അബൂബക്കര്‍, സ്റ്റില്‍സ് സുധി കെ സഞ്ജു, ഡിസൈന്‍സ് സജീഷ് എം ഡിസൈന്‍സ് എന്നിവരാണ് നിര്‍വഹിച്ചത്.
ദിവ്യദര്‍ശന്‍, ഇബ്രാഹിംകുട്ടി, സന്തോഷ് കീഴാറ്റൂര്‍, പ്രിയ, സീമ ജി നായര്‍, തങ്കച്ചന്‍, സന്തോഷ് കോമഡി സ്റ്റാര്‍, റോബിന്‍ മച്ചാന്‍, ശിവദാസന്‍ മട്ടന്നൂര്‍, പ്രേംരാജ്, പ്രേംകുമാര്‍ മുംബൈ, എന്‍ കെ ഭാസ്‌കരന്‍, സുമേഷ് തമ്പി, ഉഷ പയ്യന്നൂര്‍ തുടങ്ങിയവരാണ് അഭിനേതാക്കള്‍.


മിശ്രവിവാഹത്തിന്റെ പ്രാധാന്യവും പ്രണയ ജീവിതത്തിലെ പരസ്പരമുള്ള ഗാഡമായ സ്‌നേഹബന്ധത്തിന്റെ കഥയും വ്യക്തമാക്കുകയാണ് സ്വപ്നങ്ങള്‍ക്കപ്പുറം എന്ന ചിത്രത്തിലൂടെ. നിഗൂഢമായ രഹസ്യത്തിന്റെ അന്വേഷണ വഴികളില്‍ ഒരു സ്വകാര്യ ബാങ്കില്‍ ജീവനക്കാരനായ കുര്യന്റെയും റംലയുടെയും സംഭവബഹുലമായ കഥയാണ് സിനിമ പറയുന്നത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!