വേലയിലെ ‘ബമ്പാടിയോ’ ഗാനം റിലീസായി

Web Desk
1 Min Read

കൊച്ചി:ആര്‍ ഡി എക്സിലെ സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ക്ക് ശേഷം വീണ്ടും സാം സി എസ് മാജിക്. ഷെയിന്‍ നിഗം- സണ്ണി വെയ്ന്‍ ചിത്രം വേലയിലെ ‘ബമ്പാഡിയോ’ എന്ന കിടിലന്‍ ലിറിക് വീഡിയോ ആണ് അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്തത്.

city exchange

അന്‍വര്‍ അലിയാണ് ഗാനത്തിന്റെ വരികള്‍. സാം സി. എസ്സും ആന്തണി ദാസനുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. വേല നവംബര്‍ 10ന് തിയേറ്ററുകളിലേക്കെത്തും.

ക്രൈം ഡ്രാമ വിഭാഗത്തില്‍ ഒരുങ്ങിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ശ്യാം ശശി ആണ്. ചിത്രത്തിന്റെ തിരക്കഥ എം സജാസ് ആണ് ഒരുക്കിയിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസാണ് വിതരണം നിര്‍വഹിക്കുന്നത്.

പൊലീസ് കണ്‍ട്രോള്‍ റൂമിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ഷെയിന്‍ നിഗം ഉല്ലാസ് അഗസ്റ്റിന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനെയും സണ്ണി വെയ്്ന്‍ മല്ലികാര്‍ജുനന്‍ എന്ന പൊലീസ് കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. സിദ്ധാര്‍ഥ് ഭരതന്‍ ചിത്രത്തില്‍ ശ്രദ്ധേയമായ പൊലീസ് കഥാപാത്രത്തിലെത്തുന്നു.

- Advertisement -
Ad image

സിന്‍സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ് ജോര്‍ജ് നിര്‍മ്മിക്കുന്ന വേലയില്‍ അതിഥി ബാലന്‍ പ്രധാന കഥാപാത്രത്തിലെത്തുന്നു. ടി സീരിസിനാണ് വേലയുടെ ഓഡിയോ റൈറ്റ്‌സ്.

ചിത്രസംയോജനം: മഹേഷ് ഭുവനേന്ദ്, ഛായാഗ്രഹണം : സുരേഷ് രാജന്‍, പി ആര്‍ ഒ: പ്രതീഷ് ശേഖര്‍.

Share This Article
Leave a Comment
error: Content is protected !!