തിരികെ സ്‌കൂളില്‍ ആവേശമായി അന്‍വര്‍ സാദത്ത് എം എല്‍ എ

Web Desk
1 Min Read

ആലുവ: 25 വര്‍ഷം പിന്നിട്ട കുടുംബശ്രീ സംഘടന സംവിധാനത്തെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും പുതിയ കാലത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി നൂതന പദ്ധതികള്‍ ഏറ്റെടുക്കാന്‍ പ്രാപ്തമാക്കുന്നതിനു വേണ്ടി വിദ്യാഭ്യാസ വകുപ്പിന്റെ ഭൗതിക സഹായത്തോടെ തദ്ദേശസ്വയംഭരണ വകുപ്പുമായി ചേര്‍ന്നു കുടുംബശ്രീ നടപ്പിലാക്കുന്ന പ്രത്യേക ക്യാമ്പയിന്‍ തിരികെ സ്‌കൂളില്‍ എന്ന പരിപാടി ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ചതിന്റെ ഏഴാംഘട്ടം അന്‍വര്‍ സാദത്ത് എം എല്‍ എ ഉദ്ഘാടനം ചെയ്തു.

city exchange

വിദ്യാഭ്യാസ കാലഘട്ടത്തെ അനുസ്മരിക്കുന്ന വിധമായിരുന്നു പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചത്. രാവിലെ ഒന്‍പതര മുതല്‍ നാലര വരെയാണ് ക്ലാസ് സമയം. ആദ്യം അസംബ്ലി നടന്നു. അസംബ്ലിയില്‍ കുടുംബശ്രീയുടെ പുതിയ മുദ്രഗീതം ആലപിച്ചു. തുടര്‍ന്ന് മാലിന്യ മുക്ത നവകേരള പ്രതിജ്ഞ എടുത്തു. രാവിലെ മുതല്‍ വൈകിട്ട് വരെ കുടുംബശ്രീയെപ്പറ്റി അഞ്ച് വിഷയങ്ങളില്‍ പരിശീലനം ലഭിച്ച റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ ക്ലാസുകളെടുക്കും.

ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തിലെ എസ് പി ഡബ്ല്യു ഹൈസ്‌കൂള്‍, ഐഡിയല്‍, നിര്‍മ്മല, ടാലന്റ് ഹയര്‍സെക്കന്ററി സ്‌ക്കൂളുകള്‍ എന്നിവിടങ്ങളിലാണ് കുടുംബശ്രീ ക്ലാസുകള്‍ ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ പത്തു വരെ നടക്കുന്നത്. തായിക്കാട്ടുകര ഐഡിയല്‍ പബ്ലിക് സ്‌കൂളില്‍ നടന്ന കുടുംബശ്രീയുടെ തിരികെ സ്‌ക്കൂളില്‍ എന്ന പരിപാടിയാണ് അന്‍വര്‍ സാദത്ത് എം എല്‍ എ ഉദ്ഘാടനം ചെയ്തത്.

- Advertisement -
Ad image

ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷെഫീക്ക് അധ്യക്ഷത വഹിച്ചു. സി ഡി എസ് ചെയര്‍പേഴ്‌സണ്‍ റംല താജുദ്ദീന്‍ സ്വാഗതം പറഞ്ഞു. മെമ്പര്‍മാരായ ലൈല അബ്ദുല്‍ ഖാദര്‍, റംല അലിയാര്‍, സി ഡി എസ് വൈസ് ചെയര്‍പേഴ്‌സണ്‍ റംല റഷീദ്, സി ഡി എസ് അംഗങ്ങളായ മാഫിത ഫൈസല്‍, റാഹില, ഫെമിന അഷറഫ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. മെമ്പര്‍മാരുടെ വക പഠിക്കാന്‍ വന്ന കുടുംബശ്രീ വനിതകള്‍ക്ക് ക്ലാസിനിടക്ക് മധുരം വിതരണം ചെയ്തു.

Share This Article
Leave a Comment
error: Content is protected !!