
- മാമാങ്കത്തിന് ശേഷം കാവ്യ ഫിലിംസിന്റെ വേണു കുന്നപ്പിള്ളി നിര്‍മ്മാണം ചെയ്യുന്ന രണ്ടാമത്തെ സിനിമ
- സംവിധാനം മാസ്റ്റര്‍ ക്രാഫ്റ്റ്‌സ്മാന്‍ ജോഷി
കൊച്ചി: മലയാളത്തിന്റെ പ്രിയ താരം ജയസൂര്യക്ക് ജന്മ ദിനത്തില്‍ സമ്മാനവുമായി സംവിധായകന്‍ ജോഷിയും മലയാളത്തിലെ പ്രമുഖ നിര്‍മാതാക്കളായ കാവ്യ ഫിലിംസും. മാമാങ്കത്തിന് ശേഷം കാവ്യ ഫിലിംസിന്റെ വേണു കുന്നപ്പിള്ളി നിര്‍മിക്കുന്ന രണ്ടാമത്തെ സിനിമയുടെ അനൗണ്‍സ്മെന്റ് ജയസൂര്യയുടെ ജന്മദിന സമ്മാനമായി പുറത്തിറക്കി.

ജയസൂര്യ നായകനാകുന്ന ഈ ചിത്രം മാസ്റ്റര്‍ ക്രാഫ്റ്റ്‌സ്മാന്‍ ജോഷിയാണ് സംവിധാനം നിര്‍വഹിക്കുന്നത്. പൊറിഞ്ചു മറിയം ജോസ്, പാപ്പന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജോഷി സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രം കൂടിയാണിത്. കുറെ നാളുകള്‍ക്ക് ശേഷം നടന്‍ ജയസൂര്യയുടെ ഒരു മാസ് ആക്ഷന്‍ ചിത്രമായിരിക്കും ഇതെന്ന് പ്രതീക്ഷിക്കാം. ചിത്രത്തിന്റെ കഥ, തിരക്കഥ ഒരുക്കുന്നത് നിഷാദ് കോയ, പ്രൊജക്ട് ഡിസൈന്‍ ബാദുഷ എന്‍ എം. വാര്‍ത്ത പ്രചരണം: വാഴൂര്‍ ജോസ്, പി ശിവപ്രസാദ്, മഞ്ജു ഗോപിനാഥ് എന്നിവരാണ്.


