

കാലടി: അന്യസംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തില്‍ തലക്ക് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിയിരിക്കെ മരണപ്പെട്ട ശ്രീമൂലനഗരം ചൊവ്വര തൂമ്പാകടവ് തൂമ്പാലയില്‍ ബദറൂദ്ദീന്റെ ചികിത്സക്ക് വേണ്ടി വന്ന 14 ലക്ഷം രൂപയും അര്‍ഹമായ നഷ്ടപരിഹാരവും കുടുംബത്തിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് അന്‍വര്‍ സാദത്ത് എം എല്‍ എ മുഖ്യമന്ത്രി പിണറായി വിജയന്‍ കത്ത് നല്‍കി.

