കണ്ണൂര്‍ സഹോദയ അണ്ടര്‍ 17 ഫുട്ബാള്‍ ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്തു

Web Desk
1 Min Read

പയ്യൂന്നൂര്‍: കണ്ണൂര്‍ സഹോദയ അണ്ടര്‍ 17 ഫുട്ബാള്‍ ടൂര്‍ണ്ണമെന്റ് തൃക്കരിപ്പൂര്‍ രാജീവ് ഗാന്ധി സിന്തറ്റിക് ടര്‍ഫില്‍ തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി കെ ബാവ ഉദ്ഘാടനം ചെയ്തു.

city exchange

ഐ എസ് ഡി സ്‌കൂള്‍ പയ്യന്നൂരാണ് ടൂര്‍ണമെന്റിന് ആതിഥ്യം വഹിക്കുന്നത്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ 40 സി ബി എസ് ഇ സ്‌കൂളുകള്‍ മത്സരിക്കും. ആദ്യ ദിനത്തില്‍ 18 ടീമുകള്‍ മാറ്റുരച്ചു.
ബാക്കിയുള്ള ടീമുകള്‍ ഇന്നും നാളെയുമായി കളത്തിലിറങ്ങും.

ഉദ്ഘാടന വേളയില്‍ സി ഇ ഒ മുഹമ്മദ് സഅദ്, വൈസ് ചെയര്‍മാര്‍ ഷൗക്കത്തലി, ട്രഷറര്‍ കക്കുളത്ത് അബ്ദുല്‍ ഖാദര്‍, പ്രിന്‍സിപ്പാല്‍ ടി പി സുരേഷ് പൊതുവാള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!