

ദോഹ: അബ്ദുല്ല ബിന്‍ സായിദ് അല്‍ മഹമൂദ് (ഫനാര്‍) നടത്തുന്ന പരിപാടി ‘നാഥനെ അറിയാന്‍’ ജനുവരി അഞ്ചിന് വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് ഫനാര്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

ആദ്യ സെഷനില്‍ പ്രമുഖ വാഗ്മി എം എം അക്ബര്‍ കുട്ടികളുമായി സംവദിക്കും. പുതുതലമുറയിലെ പുതു പുത്തന്‍ ചിന്താഗതികളെയും അതിലെ ഭവിഷ്യത്തുകളെയും കുറിച്ച് അദ്ദേഹം കുട്ടികളുമായി ചര്‍ച്ച ചെയ്യും.

ഇശാ നമസ്‌കാര ശേഷം അബ്ദുല്‍ സലാം മോങ്ങം വിശ്വാസ വിശുദ്ധി എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കും.
